Month: September 2022

ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ് ഏറുന്നു; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.…

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി മാറ്റം; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദം നടക്കുകയാണ്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ്…

മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ എന്ത്? ഗവര്‍ണറുടെ അസാധാരണ വാര്‍ത്താ സമ്മേളനം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ തെളിവുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് ഗവർണർ വിളിച്ച വാർത്താസമ്മേളനം ഇന്ന്. മുഖ്യമന്ത്രിയും സി.പി.എമ്മുമായുള്ള പോരാട്ടം ശക്തമാക്കാൻ അസാധാരണമായ നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. രാവിലെ 11.45നാണ് ഗവർണറുടെ വാർത്താസമ്മേളനം. ചരിത്ര കോൺഗ്രസിലെ സംഘർഷത്തിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചുള്ള…

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. താമസ രേഖകൾ ഇല്ലാത്തവർ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത്…

പാകിസ്ഥാനിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നാശം വിതച്ച മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ജലജന്യ രോഗങ്ങളുടെ ആസന്നമായ രണ്ടാമത്തെ ദുരന്തത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയിൽ, പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ…

കുവൈത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുന്നു

കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം…

തുറക്കൽ കുളത്തിൽ കുളത്തല്ല്; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

തേഞ്ഞിപ്പലം: ഗ്രാമീണരിൽ ആവേശം പകർന്ന് ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല്. 4 റൗണ്ട് വരെ 4 മണിക്കൂറിനിടെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശക്തി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയം നേടിയത്.…

വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ…

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണിത്. അതേസമയം, ഡിഐജി ആർ നിശാന്തിനി അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. സമരം…

പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പരാതി നൽകി

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമി ചികിത്സ തേടിയപ്പോൾ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.…