Month: September 2022

ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഇനി ഗൂഗിൾ ഫോട്ടോസിലും

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെ നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നു. ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ പിന്തുണയുമുള്ള പുതിയ മെമ്മറി ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. ഈ…

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.…

കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മികച്ച പൊതുഗതാഗതം ഒരുക്കല്‍: ആന്റണി രാജു

പറവൂർ: കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മെച്ചപ്പെട്ട പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പറവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി സ്ഥാപിച്ച യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റ് ഇതര…

കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ അര്‍ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫാർമസികളും സ്ഥാപനങ്ങളും മാത്രമേ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കൂ. ഇത് സംബന്ധിച്ച നിർദ്ദേശം കുവൈത്ത് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പാർപ്പിട…

മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കാൻ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ടിക്കറ്റുവിൽപ്പന; സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുവിൽപ്പന ഇന്ന് തുടങ്ങും. വൈകീട്ട് 6.30ന് തിരുവനന്തപുരം താജ് വിവാന്തയിൽ നടനും എം.പിയുമായ സുരേഷ് ഗോപി ടിക്കറ്റുവിൽപ്പന ഉദ്ഘാടനം ചെയ്യും. കെ.സി.എ പ്രസിഡന്‍റ്…

മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല; കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ കോടതിയിൽ വിടുതല്‍ ഹര്‍ജി സമർപ്പിച്ച് ശ്രീറാം വെങ്കിട്ടരാമന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും അതിനാൽ സാധാരണ അപകടമെന്ന നിലയിൽ മാത്രമേ കേസ് നിലനില്‍ക്കു…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 36680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു.  ഒരു…

കെഎം ഷാജിയുടെ വിവാദ പരാമർശങ്ങൾ; ലീഗ് ഉന്നതാധികാരസമിതി യോഗം ചേരുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. ഷാജിയെ വിളിപ്പിച്ചേക്കും. പിഎംഎ സലാം .പി കെ ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. മുസ്ലീം ലീഗില്‍ കെഎം ഷാജിക്കെതിരെ നീക്കം കടുപ്പിച്ച്…

ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു. ഉത്തരവ് പ്രകാരം,…