Month: September 2022

കണ്ണൂര്‍ വിസി പുനര്‍നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടു: കത്തുകൾ പുറത്ത് വിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തുകൾ പുറത്തുവന്നു. 2021 ഡിസംബർ 8 ന്…

‘വെടിക്കെട്ട്‌’ പോസ്റ്റർ വൈറൽ; മാസ് ലുക്കിൽ വിഷ്‍ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെടിക്കെട്ടിൽ വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററിൽ മാസ് ലുക്കിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസ്, പെൻ ആൻഡ്…

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു; രാജ്ഭവന് ചുറ്റും സുരക്ഷ വർധിപ്പിച്ചു

സര്‍ക്കാറിനെതിരെയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു. മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്ഭവന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും…

പദവിക്ക് അനുസരിച്ച് പെരുമാറണം; മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിതനായെന്ന് പി.രാജീവ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി രാജീവ്. ഓരോരുത്തരും പദവിക്കനുസരിച്ച് പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായതാണ്. ബില്ലുകൾ റദ്ദാക്കാനും അനിശ്ചിതകാലത്തേക്ക് നീട്ടാനും ഗവർണർക്ക് അധികാരമില്ല. ബില്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ…

കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നതായി പുതിയ പഠനം

കൊവിഡ്-19 രോഗത്തിനെതിരായ നമ്മുടെ പോരാട്ടം തുടരുകയാണ്. മൂന്ന് വർഷത്തിലധികമായി കോവിഡിനോട് മത്സരിച്ച് ഇപ്പോൾ അതിനോടൊപ്പം അതിജീവനം നടത്താനായി നാം ഏറെക്കുറെ പരിശീലിച്ച് വരികയാണ്. എന്നിരുന്നാലും, കൊവിഡ് ഉയർത്തുന്ന എല്ലാ ഭീഷണികളെയും അത്ര വേഗത്തിൽ മറികടക്കാൻ കഴിയില്ല. കൊവിഡ് ഓരോ വ്യക്തിയെയും ഓരോ…

പ്രിമിയർ ലീഗ്; ജയവുമായി ആഴ്സനൽ മുന്നിൽ

ലണ്ടന്‍: ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്‍ബോളിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിലെ ഏഴുമത്സരങ്ങളിൽ ആഴ്സനലിന്റെ ആറാം വിജയമാണിത്. 18 പോയിന്റുമായാണ് മൈക്കേൽ ആർട്ടേറ്റയുടെ ശിഷ്യർ ഒന്നാം സ്ഥാനത്ത് തുടരുന്നത്.…

ജുലൻ ഇൻ-സ്വിങ്ങുകൾ കൊണ്ട് എന്നെ വെല്ലുവിളിച്ചു: പ്രശംസിച്ച് രോഹിത് ശർമ്മ

മൊഹാലി: കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പര 20 വർഷം നീണ്ട ജുലന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പരമ്പരയാകും. പരിക്കിനെതുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക്…

കീം 2022; അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷാ കമ്മിഷണർക്ക്, കാറ്റഗറി, കമ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം, പ്രത്യേകസംവരണം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ…

സിനിമ-സീരിയൽ നടി രശ്മി ഗോപാല്‍ അന്തരിച്ചു

സിനിമാ സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ശ്രദ്ധ നേടിയത്. രശ്മി ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ്…

ഭാരത് ജോഡോ യാത്ര; കർണാടക കോൺഗ്രസിൽ ഭിന്നത

ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയെച്ചൊല്ലി കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം പരസ്യമായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം വീണ്ടും പുറത്തുവന്നത്.…