Month: September 2022

നിലപാട് വ്യക്തമാക്കി ഗവർണർ ; ലോകായുക്ത, സര്‍വ്വകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ല

തിരുവനന്തപുരം: ലോകായുക്ത, സർവകലാശാല (ഭേദഗതി) ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും, താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഇന്ന് രാജ്ഭവനിൽ…

പുതിയ ബഹിരാകാശ നിലയത്തിൽ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ചൈനയുടെ ലക്ഷ്യം. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് അടിയന്തിര സാഹചര്യത്തില്‍ പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി…

ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ച സ്വാഭാവികമായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസാധാരണമായ കൂടിക്കാഴ്ചയല്ല നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ആർഎസ്എസ് നിരോധിത സംഘടനയല്ല. 1986 മുതൽ ആർഎസ്എസുമായി…

സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും

കൊൽക്കത്ത: ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീറും പത്നിയും ലണ്ടനിൽ

ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിലെത്തി. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായി ചാൾസ് രാജാവ് ഒരുക്കിയ സ്വീകരണത്തിലും അവർ പങ്കെടുത്തു.…

ബിജെപിയിലെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ ജെപി നദ്ദ കേരളത്തിലെത്തുന്നു

ഡൽഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ കേരള സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്. 25,…

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരം സന്ദർശിക്കുകയും ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്കാരത്തിന്…

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

ഹോവ് (ഇംഗ്ലണ്ട്): വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിൽ 44.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 99…

കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി

ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോയിലെ തെരുവുകൾ…

റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു? അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര പേർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ ഈ വിവരം ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. 2016-22 കാലയളവിൽ…