Month: September 2022

സ്വയം വിരമിക്കല്‍; അപേക്ഷ വൈകിപ്പിച്ചാൽ നഷ്ടപരിഹാരം ഈടാക്കും

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വമേധയാ വിരമിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കി. അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. യഥാസമയം തീരുമാനമെടുക്കാതെ സർക്കാരിന് ബാധ്യത വന്നാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. സ്വയം വിരമിക്കലിനുള്ള അപേക്ഷയുടെ മാതൃകയും ധനവകുപ്പ്…

ഗുരുവായൂരിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുരുവായൂർ ദേവസ്വത്തിന് ഭക്തരിൽ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി. ഭക്തർ ക്ഷേത്രത്തിന് നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലേയെന്നും കോടതി ചോദിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന്…

നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര; ആഡംബര ക്രൂയിസ് പാക്കേജുമായി കെഎസ്ആർ‌ടിസി

കടലിൽ ഒരു ആഡംബര യാത്ര നടത്താൻ ആഗ്രഹമുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ലക്ഷ്വറി ക്രൂയിസ് കപ്പൽ ‘നെഫെർറ്റിറ്റി’യിലാണ് ഉല്ലാസ യാത്രക്ക് അവസരമൊരുങ്ങുന്നത്.  48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്ന് നിലകളുമുള്ള…

ദുല്‍ഖറിന്റെ ‘ചുപ്പ്’; ടിക്കറ്റിന് ഗംഭീര വരവേല്‍പ്പ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ സിനിമ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നല്‍കിയിരുന്നു. ഒന്നര മിനിറ്റിനുള്ളിൽ കേരളത്തിലെ എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും 10 മിനിറ്റിനുള്ളിൽ പ്രേക്ഷകർക്ക്…

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വിഡി സതീശന്‍

തിരുവനന്തപുരം: വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണറെ സർക്കാർ സമീപിക്കുന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് ബില്ലുകൾ ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പറഞ്ഞു. ലോകായുക്ത ബിൽ നിയമവിരുദ്ധമാണെന്നും അതിൽ ഒപ്പിടരുതെന്ന്…

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച അലിഗഡിലാണ് പരിപാടി നടന്നത്. അംഗീകാരമില്ലാത്ത മദ്രസകൾക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു…

തണ്ണിമത്തനാണോ? പുതിയ പാകിസ്താന്‍ ജഴ്‌സിയെ ട്രോളി ആരാധകര്‍

ലാഹോര്‍: ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ജഴ്‌സികൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയാണ് ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കിയത്. എന്നാൽ ജഴ്സിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ചത് പാകിസ്താനാണ്. പാകിസ്ഥാന്‍റെ പുതിയ ജഴ്‌സി തണ്ണിമത്തൻ പോലെയാണെന്ന് ആരാധകർ…

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാർ: കെ.ടി. ജലീല്‍

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. സ്വതന്ത്ര എം.എൽ.എമാർ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ എംഎൽഎ പി.വി അൻവറിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു ജലീലിന്റെ കുറിപ്പ്.…

കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്

യു.കെ: കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്. ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്, എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ്.  രാജ്ഞിയോടുള്ള ആദരസൂചകമായി പൊതുജനങ്ങൾക്ക് പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥം കുറിപ്പുകളും മറ്റ് വസ്തുക്കളും…

ഗവർണറുടെ ആരോപണം തള്ളി ചരിത്ര കോണ്‍ഗ്രസ് സംഘാടകർ; സുരക്ഷയ്ക്ക് മാത്രം ചെലവിട്ടത് 8 ലക്ഷം

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.…