Month: September 2022

നവംബറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആദ്യ ചാന്ദ്ര റോവർ വിക്ഷേപിക്കും

യു.എ.ഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് നവംബറിൽ ആദ്യത്തെ ചാന്ദ്ര റോവർ വിക്ഷേപിക്കുമെന്ന് മിഷൻ മാനേജർ തിങ്കളാഴ്ച പറഞ്ഞു. നവംബർ 9 നും 15 നും ഇടയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് റാഷിദ് റോവർ വിക്ഷേപിക്കുമെന്ന് ഹമദ് അൽ മർസൂഖി…

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു.കോണ്‍ഗ്രസ്സ് വിട്ട് ഒരു വർഷത്തിന് ശേഷമാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്ന് രാവിലെ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ…

മുഖ്യമന്ത്രി രാജിവയ്ക്കണം,രാഗേഷിനെതിരെ കേസെടുക്കണം :കെ.സുരേന്ദ്രൻ

പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടി എടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ്…

അഭ്യൂഹങ്ങള്‍ക്കിടെ തരൂര്‍-സോണിയ കൂടിക്കാഴ്ച, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ചർച്ചയിൽ

ദില്ലി: കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംപി ശശി തരൂർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായതായാണ് സൂചന. അശോക് ഗെഹ്ലോട്ട്…

അപർണ ബാലമുരളിയുടെ പുതിയ ചിത്രം’ഇനി ഉത്തരം’ഒക്ടോബറിൽ

അപർണ ബാലമുരളിയാണ് ‘ഇനി ഉത്തരം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. അപർണ ബാലമുരളിക്ക് വളരെ പ്രധാനപ്പെട്ട ഒരു വേഷമുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൃത്യമായ റിലീസ് തീയതി…

വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദിന്‍റെ വിമർശനം തള്ളി മന്ത്രി പി രാജീവ്. വഹിക്കുന്ന പദവിയെ ഗവർണർ പരിഹസിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങൾ ആണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ…

മാതാ അമൃതാനന്ദമയിയുടെ അമ്മ വിടവാങ്ങി

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. അമൃതപുരി ആശ്രമത്തിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് മോദിക്കെതിരെ കമന്റ്; പരാതി നല്‍കി നസ്ലിന്‍

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റുകൾ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്താൻ, സൈബർ സെല്ലിൽ പരാതി നൽകുമെന്ന് യുവനടൻ നസ്ലിൻ. ഇന്നലെ രാത്രിയാണ് വ്യാജ അക്കൗണ്ടിൽ നിന്ന് ആരോ കമന്റ് ചെയ്യുന്നതായി ഞാൻ അറിഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന്…

പത്ത് ദിവസത്തിനുള്ളില്‍ 360 കോടി കളക്ഷനുമായി ‘ബ്രഹ്‍മാസ്‍ത്ര’

ഏറെക്കാലത്തിന് ശേഷം ബോളിവുഡിന് ഒരു ഉണർവ് ഉണ്ടായിരിക്കുകയാണ്. രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്രയുടെ വിജയം ബോളിവുഡിന് പുതുജീവൻ നൽകി എന്ന് പറയാം. സമീപകാലത്ത് വലിയ ബജറ്റിൽ പുറത്തിറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. അതേതുടർന്ന് ബോളിവുഡ് കടുത്ത വിമർശനങ്ങളാണ് നേരിട്ടത്. 10 ദിവസം…

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നൽകും: ഗോവിന്ദൻ

തൃശ്സൂര്‍: രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തി ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരായ ആരോപണങ്ങൾ അസംബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. “ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോൾ…