Month: September 2022

ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത്…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി നേതാക്കള്‍

കൊച്ചി: കോൺ‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂർ എം പി, അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകൾ ഉയർന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി…

സൗദിയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്

യാം​ബു: സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്തവരുടെയും അത് സ്വീകരിച്ചവരുടെയും വിശദാംശങ്ങൾ അടങ്ങിയ വീഡിയോ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.…

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം നാളെ മുതൽ

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത് പര്യടനം ആരംഭിക്കും. പദയാത്ര 22-ന് ഉച്ചയോടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ എത്തുന്ന പദയാത്രികരെ ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ മുതിർന്ന…

ഓഹരി വിപണിയിൽ മുന്നേറ്റം; മുഖ്യ സൂചികകളിൽ ഉയർച്ച

മുംബൈ: ഓഹരി വിപണി ആവേശക്കുതിപ്പിൽ. ആഗോള വിപണിയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇന്ത്യൻ വിപണി നീങ്ങുന്നത് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് വിപണിയിലെ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 17,800-നും സെൻസെക്സ് 59,800-നും മുകളിലെത്തി. വാഹന കമ്പനികൾ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി…

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച കേസ്; വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചത്

ചണ്ഡീഗഡ്: സര്‍വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ ചിത്രീകരിപ്പിച്ചതെന്നാണ് വിവരം. മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയില്ലെങ്കിൽ തങ്ങളുടെ പക്കലുള്ള സ്വകാര്യ ദൃശ്യങ്ങൾ…

‘തിരുച്ചിദ്രമ്പലം’ ഒ ടി ടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

‘തിരുച്ചിദ്രമ്പലം’ തമിഴകം മുഴുവൻ ഏറ്റെടുത്ത് വൻ വിജയമാക്കിയ ചിത്രമാണ്. ധനുഷ് നായകനായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ‘തിരുച്ചിദ്രമ്പലത്തിന്റെ’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘തിരുച്ചിദ്രമ്പലം’ സൺ എൻ…

ബജ്‌രംഗിന് ചരിത്ര നേട്ടം; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ

ബൽഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്‌രംഗ് പുനിയ. 65 കിലോഗ്രാം വിഭാഗത്തിൽ പോർട്ടോ റിക്കോയുടെ സെബാസ്റ്റ്യൻ സി. റിവേറയെ പരാജയപ്പെടുത്തി വെങ്കലം നേടിയാണ് ബജ്‌രംഗ് ഈ നേട്ടം കൈവരിച്ചത്. 2013, 2019 ലോക…

കാനഡയില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ടൊറണ്ടോ: കാനഡയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിംഗ് (28) ആണ് മരിച്ചത്. വെടിവെപ്പിനെ തുടർന്ന് ഹാമില്‍ട്ടണ്‍ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി.…

കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേസ് റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്‍റെ തലശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ച്…