Month: August 2022

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തും

കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ…

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം ; അട്ടപ്പാടിയിൽ കൊടിയുയർന്നു

അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി,…

കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഖോട്ടാങ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി…

മണിച്ചൻ്റെ മോചനം; സുപ്രിംകോടതി ഇന്ന് പുതിയ ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്‍റെ മോചനത്തിനായി 30 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പെടെ കേസിലെ…

മംഗളൂരു ഫാസിൽ വധക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

മംഗളൂരു: മംഗളൂരു സൂറത്ത്കലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്നാണ് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്‍റെ കൊലപാതകത്തിൽ എൻഐഎ പ്രാഥമിക…

ഗാന്ധിജിയെ ഗുസ്തിക്കാരനാക്കിയ വീഡിയോ ഗെയിം നിരോധിക്കണമെന്ന് ആവശ്യം

മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച്…

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്

മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ…

9 ദിവസമായി കോവിഡ് അണുബാധകളില്ല ; മക്കാവു നഗരം വീണ്ടും തുറക്കുന്നു

മക്കാവു: ചൊവ്വാഴ്ച മുതൽ മക്കാവു പൊതു സൗകര്യങ്ങളും വിനോദ സൗകര്യങ്ങളും വീണ്ടും തുറക്കുകയും റെസ്റ്റോറന്‍റുകളിൽ ഡൈനിംഗ്-ഇൻ അനുവദിക്കുകയും ചെയ്യുമെന്ന് അധികൃതർ. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം തുടർച്ചയായ ഒൻപത് ദിവസത്തേക്ക് കോവിഡ് -19 കേസുകൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ സാധാരണ നിലയിലേക്ക് മടങ്ങാൻ…

ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് സംഭാവന സ്വീകരിച്ച് ചാള്‍സ് രാജകുമാരന്റെ ചാരിറ്റി

ചാൾസ് രാജകുമാരൻ സ്ഥാപിച്ച ചാരിറ്റബിൾ ഫണ്ട് (പിഡബ്ല്യുസിഎഫ്) കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്‍റെ കുടുംബത്തിൽ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ചാൾസ് രാജകുമാരൻ ലണ്ടനിൽ അൽ-ഖ്വയ്ദ സ്ഥാപകന്‍റെ അർദ്ധ സഹോദരൻ ബക്കറുമായി കൂടിക്കാഴ്ച നടത്തുകയും 1 മില്യണ്‍…

തിരുവനന്തപുരത്ത് സി.ഐ.ടി.യു സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ തടയുന്നു. സിഐടിയു ആണ് ബസ് തടഞ്ഞത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാനെത്തിയ ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ…