Month: August 2022

മഴ ചതിച്ചു ; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടി

കൂട്ടായി: എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി പ്രതീക്ഷയോടെ കടലിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ കാലാവസ്ഥ മാറിയത്, മത്സ്യത്തൊഴിലാളികളെ ഇരുട്ടിലാക്കി. ട്രോളിംഗ് നിരോധനം കാരണം ദിവസങ്ങളായി ജോലിക്ക് പോയിട്ട്. നിരോധനം നീക്കിയ ദിവസം തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പലരും കടലിൽ ഇറങ്ങിയത്. എന്നാൽ, കനത്ത മഴയെ…

ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം ; ജൂഡോയില്‍ വെള്ളിയും വെങ്കലവും

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു വെങ്കല മെഡൽ കൂടി നേടി. ഭാരോദ്വഹനത്തിൽ ഹർജിന്ദർ കൗർ വെങ്കല മെഡൽ നേടി. ഇതുകൂടാതെ നാലാം ദിനം ജൂഡോയിൽ രണ്ട് മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി. ഭാരോദ്വഹനത്തിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഹർജിന്ദർ വെങ്കലം…

കിലോയ്ക്ക് 3 രൂപ ; സെഞ്ച്വറിയടിച്ച തക്കാളിവില കുത്തനെ ഇടിഞ്ഞു

എടക്കര: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം. കൊയ്തെടുത്താൽ നഷ്ടം ഇനിയും വർദ്ധിക്കുമെന്നതിനാൽ കേരള-കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞ പൂന്തോട്ടങ്ങൾക്കപ്പുറം പോയാൽ, നശിച്ച തക്കാളിത്തോട്ടങ്ങൾ കാണാം.…

ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ്: പുണ്യനദിയെ മലിനമാക്കുന്നതിനാൽ ഗംഗാനദിക്ക് സമീപം അറവുശാലകൾ അനുവദിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ ഇറച്ചിക്കടകൾ നിരോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം ഇറച്ചി വിൽപ്പന നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്‍റെ തീരുമാനം ഉത്തരാഖണ്ഡ്…

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബി.ജെ.പി എംഎല്‍എ

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് ബിജെപി നേതാവും എംഎല്‍എയുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റു. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം രാത്രി 7.30ഓടെയുണ്ടായ അപകടത്തിലാണ് 55കാരനായ സിങ്ങിന് പരിക്കേറ്റത്. എംഎല്‍എ പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍…

വനത്തില്‍ അതിക്രമിച്ചുകയറി കാട്ടാനയെ ചിത്രീകരിച്ച വ്‌ളോഗര്‍ അമലയെ ചോദ്യംചെയ്തു

തെന്മല: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ചുകയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിച്ച കേസുമായി ബന്ധപ്പെട്ട് വ്ലോഗർ അമല അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തനാപുരം റേഞ്ച് ഓഫീസർ ദിലീപിന് മുന്നിൽ ഹാജരായ കിളിമാനൂർ സ്വദേശിനി അമല അനുവിനെ രണ്ട്…

അസാധാരണ അതിതീവ്രമഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണ അതിതീവ്ര മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,…

ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

കാർവാർ: ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍. കാര്‍വാറിലെ മഹാത്മാഗാന്ധി റോഡില്‍ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും പിന്നീട് രക്തം കൊണ്ട് എഴുതി തയ്യാറാക്കിയ കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.…

മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ച് വെക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തൃശൂരിൽ യുവാവ് മങ്കിപോക്സ് ബാധിച്ച് മരിച്ചെന്ന സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. യു.എ.ഇയിൽ നിന്ന് പോസിറ്റീവായി നാട്ടിലെത്തിയ യുവാവ് രോഗവിവരം മറച്ചുവച്ചതായി…

ഇന്ത്യ – വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ 138 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 19.2 ഓവറിൽ അഞ്ച്…