Month: August 2022

ശരവണന്‍ അരുളിന്റെ ‘ദി ലെജന്‍ഡ്’ ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 11 കോടി

ശരവണ സ്റ്റോർസ് ഉടമ ശരവണൻ അരുളിന്‍റെ ആദ്യ ചിത്രം ‘ദി ലെജൻഡ്’ ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 11 കോടി രൂപ. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പും ശേഷവും സോഷ്യൽ മീഡിയ നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുന്ന…

ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. കോടതി വിധി പൗരസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാനുള്ള അധികാരം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു ഐസക്കിന്‍റെ പ്രതികരണം. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ,…

തത്ക്കാലം സോഷ്യൽ മീഡിയ വിടുന്നെന്ന് ലോകേഷ് കനകരാജ്

വെറും നാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിക്രം സൃഷ്ടിച്ച തരംഗം ഇനിയും അടങ്ങിയിട്ടില്ല. 500 കോടി രൂപയ്ക്കടുത്തായിരുന്നു ചിത്രത്തിന്‍റെ കളക്ഷൻ. തന്‍റെ അടുത്ത ചിത്രം എന്തായിരിക്കുമെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ലോകേഷ്…

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ ഇനി ഓർമ്മ

ടെക്‌സാസ്: അമേരിക്കൻ കായിക രംഗത്തെ ഇതിഹാസങ്ങളിൽ ഒരാളും മുൻനിര മനുഷ്യാവകാശ പോരാളിയുമായ ബിൽ റസ്സൽ (88) അന്തരിച്ചു. 11 എൻ.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സൽ. ബാസ്ക്കറ്റ്ബോൾ ടീമായ ബോസ്റ്റൺ കെൽറ്റിക്കിനായി കളിച്ച ബിൽ റസ്സൽ 1956 നും 1969 നും ഇടയിൽ…

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാൻ ലിസ് ട്രസ് ? ; 90 ശതമാനം വിജയ സാധ്യത

ലണ്ടന്‍: ബോറിസ് ജോൺസണ് പകരക്കാരിയായി പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യത ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെന്ന് സർവേ ഫലം. സ്മാർട്ട്കെറ്റ്സ് നടത്തിയ ഒരു സർവേ പ്രകാരം ലിസിന് 90 ശതമാനം സാധ്യതയുണ്ട്. ജോൺസണ് ശേഷം കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത സ്ഥിരാംഗമാകാനുള്ള സാധ്യത…

വിമർശനങ്ങൾക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിലെ സമീപകാലത്തെ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എവിടെയായിരുന്നാലും കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ശീലം തനിക്കുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് പലർക്കും എന്നെ ഇഷ്ടമല്ല, ഭാഗ്യലക്ഷ്മി പറഞ്ഞു. അത്…

‘അങ്കണവാടിയിൽ എല്ലാ ദിവസവും പാലും മുട്ടയും നല്‍കാനാവണം’

തിരുവനന്തപുരം: അങ്കണവാടികളിലെ കുട്ടികൾക്ക് ദിവസവും പാലും മുട്ടയും നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. എല്ലാ ദിവസവും അത് ലഭ്യമാക്കാൻ ഇടപെടൽ നടത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹായിക്കാൻ തയ്യാറുള്ളവരെയും…

രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ല: ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തെ പണപ്പെരുപ്പം 7 ശതമാനമോ അതിൽ താഴെയോ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സംബന്ധിച്ച ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിയിൽ…

വേലയില്ലാ പട്ടധാരിയിലെ പുകവലി രംഗം ; ധനുഷ് നേരിട്ട് കോടതിയിൽ ഹാജരാകേണ്ട

ചെന്നൈ: സിനിമയിലെ പുകവലി രംഗത്തിനൊപ്പം നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ധനുഷിനെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ഒഴിവാക്കി. ധനുഷ് നായകനായി അഭിനയിച്ച 2014-ൽ പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്‍റെ അടിസ്ഥാനത്തിലാണ്…

കുരങ്ങുവസൂരി ബാധിച്ച് മരണം; പ്രതിരോധം കടുപ്പിച്ച് ആരോഗ്യവകുപ്പ്

ചാവക്കാട്: ചാവക്കാട് കുരഞ്ഞിയൂർ സ്വദേശി ഹാഫിസ് മങ്കിപോക്സ് ബാധിച്ച് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…