Month: August 2022

ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോർഡ് തിരുത്തി ഉമ്മന്‍ ചാണ്ടി

കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻചാണ്ടി ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. എം.എൽ.എ എന്ന നിലയിൽ ഉമ്മൻചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസങ്ങൾ അതായത് 51 വർഷവും…

സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; 10 ജില്ലകളിലും 7 ഡാമുകളിലും റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്,…

സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ട ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ട്രോളി ആരാധകർ. ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം. മത്സരത്തിന് ശേഷം…

പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; ബലൂച് വിമതര്‍ വെടിവച്ചിട്ടതെന്ന് സംശയം

ഇസ്ലാമാബാദിൽ പാക് സൈനിക കമാൻഡറും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. ബലൂചിസ്താനിലെ ലാസ്‌ബെല മേഖലയിലാണ് ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലിയും അഞ്ചുപേരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നുവീണത്. ബലൂച് വിമതരാണ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിയാണ്…

രാജ്യത്ത് പുതിയ 13734 കോവിഡ് കേസുകൾ

പുതുതായി 13734 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 44050009 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 526430 ആയി ഉയർന്നു. സജീവ…

‘പുല്ലി’ന് 44മത് മോസ്കോ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ

44-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രം പുല്ല്-റൈസിംഗ് ഔദ്യോഗിക സെലക്ഷൻ നേടി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ റഷ്യയിലെ മോസ്കോയിൽ നടക്കുന്ന മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളിലൊന്നാണ്. വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി…

പെഗാസസ്: സുപ്രീംകോടതി രൂപവത്കരിച്ച സമിതി അന്തിമ റിപ്പോര്‍ട്ട് കൈമാറി

ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതി അന്തിമറിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 12ന് റിപ്പോർട്ട് പരിഗണിച്ചേക്കും.…

‘പ്രളയസാധ്യത; എൻഎസ്എസ്-എൻസിസി സേവനം ഉറപ്പാക്കും’

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള പ്രളയ സമാനമായ സാഹചര്യം നേരിടാൻ എൻഎസ്എസ്-എൻസിസി പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനം വിട്ടുനൽകാൻ മന്ത്രി എൻഎസ്എസ് കോർഡിനേറ്റർക്ക് നിർദ്ദേശം നൽകി.…

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ…

ചെസ്സ് ഒളിമ്പ്യാഡിനിടെ കടലിനടിയിൽ ചെസ്സ് കളിച്ച് ‘തമ്പി’ 

ചെന്നൈ: ചെസ്സിന്‍റെ ആവേശം മഹാബലിപുരത്തെ കടൽക്കരയിൽ മാത്രമല്ല, കടലിനടിയിലും ഉണ്ട്. സ്കൂബ ഡൈവിംഗ് കോച്ച് അരവിന്ദ് തരുൺ ശ്രീയും സംഘവും കടലിൽ 60 അടി താഴ്ചയിൽ ചെസ്സ് കളിച്ചു. സ്കൂബ ഡൈവിംഗ് വസ്ത്രത്തിന് പകരം മുണ്ടും വേഷ്ടിയും ധരിച്ചെത്തിയ അരവിന്ദ് ചെസ്സ്…