Month: August 2022

തമിഴ് സിനിമാമേഖലയിൽ 50 സ്ഥലങ്ങളിൽ റെയ്ഡ്: പ്രമുഖരെ നോട്ടമിട്ട് ഐടി വകുപ്പ്

ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിലെ പ്രമുഖരെ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിലൂടെ, കലൈപുലി താണു, എസ്.ആർ. പ്രഭു, ജി.എൻ. അൻപുചെഴിയൻ, ജ്‍ഞാനവേൽ രാജ തുടങ്ങിയവരെയാണു ലക്ഷ്യമിട്ടിരിക്കുന്നത്. മധുരയിലെ ജി.എൻ അൻപുചെഴിയന്‍റെ 40 സ്ഥലങ്ങളിലും ചെന്നൈയിലെ 10 സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.…

തേജസ് പരിശീലന പരിപാടിയിലൂടെ 10,000 ഇന്ത്യക്കാർക്ക് യുഎഇയിൽ തൊഴിലവസരം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംയുക്തമായി യുഎഇയിലെ ജോലികൾക്കായി നൽകുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടി വഴി (എമിറേറ്റ്സ് ജോബ്സ് ആൻഡ് സ്കിൽസ് – തേജസ് പരിശീലനം) 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് കോൺസൽ ജനറൽ ഡോ. അമൻ…

പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന്‍ മാലിക്

ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷമാണ് യാസിൻ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. കശ്മീരിലെ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്‍റെ (ജെകെഎഫ്) നേതാവായിരുന്നു യാസിൻ മാലിക്. യാസിൻ…

പാട്ടത്തുക അടച്ചില്ല; ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ജില്ലാ കളക്ടര്‍

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അക്കൗണ്ടുകൾ കൊല്ലം ജില്ലാ കളക്ടർ മരവിപ്പിച്ചു. ജില്ലാ കളക്ടർ ഇടപെട്ട് കൊല്ലത്തെ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോളേജിന്‍റെ പാട്ടത്തുകയായ 21 കോടി രൂപ ശാസ്താംകോട്ട ദേവസ്വം ബോർഡ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. പാട്ടത്തുക വിഷയത്തിൽ…

ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്: വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍

ക്രൈസ്റ്റ്ചര്‍ച്ച്: താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി മുൻ ന്യൂസിലൻഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ആദ്യ താരമാണ് ഹീത്ത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സ്റ്റീവൻ ഡേവിസാണ് സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.…

ആലുവ ക്ഷേത്രം വെള്ളത്തില്‍ ; എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയിലെത്തി

കൊച്ചി: എറണാകുളത്ത് മൂവാറ്റുപുഴയിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയേക്കാൾ കൂടുതലാണെന്ന് കളക്ടർ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ആലുവ മൂന്നാർ റോഡിൽ വെള്ളം കയറി. കോതമംഗലം തങ്കളം ബൈപ്പാസും മണികണ്ഠൻ ചാലും വെള്ളത്തിൽ മുങ്ങി. ഏലൂർ…

ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ മെസേജ് എത്തി

ഒടുവിൽ ബിഎസ്എൻഎൽ 4ജിയിലേക്ക്. ഉപഭോക്താക്കൾക്ക് അവരുടെ പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. “പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ്…

ലൈഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട്ടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേതുടർന്ന് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ…

വൈറലായി ചക്ക പറിച്ചിടുന്ന ആന!

മലയാളികൾക്ക് ആനകളെ വളരെ ഇഷ്ടമാണ്. ആനകളുടെ ചില വീഡിയോകൾ കണ്ടിരിക്കാനും നല്ല രസമാണ്. ഇതാ അത്തരമൊരു ആനയുടെ രസകരമായ വീഡിയോ. ഒരു ആന അവനെക്കാൾ ഉയരമുള്ള ഒരു പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്ന ഒരു രംഗമാണിത്. ആദ്യം മരം കുലുക്കി ചക്ക…

സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയ മുന്നറിയിപ്പ്. പുല്ലക്കയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം തുടങ്ങിയ തീരങ്ങളിൽ കേന്ദ്ര ജലകമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നദികളിലെ നീരൊഴുക്കിൽ വർദ്ധനവുണ്ടായിട്ടുണ്ട്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് പല…