Month: August 2022

മഴ ; സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങ് മാറ്റിവെച്ചു. സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ…

മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യയിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകാൻ എൽടിഐ

2024 ഓടെ വിവിധ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യകളിൽ 12,000 ലധികം ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ലാർസൻ ആൻഡ് ട്യൂബ്രോ ഇൻഫോടെക് ചൊവ്വാഴ്ച പറഞ്ഞു. എന്‍റർപ്രൈസുകൾക്കായി ഉയർന്ന മൂല്യമുള്ള ക്ലൗഡ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തിന്‍റെ വിപുലീകരണം എൽടിഐ പ്രഖ്യാപിച്ചു. ഈ…

പൂമാലയുമായി ആമസോണ്‍ ഡെലിവെറി ബോയ് വിവാഹവേദിയില്‍! ചിരിപടര്‍ത്തി ഒരു വിവാഹം

വിവാഹ വേളയിൽ നടക്കുന്ന രസകരമായ പല സംഭവങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വരൻ താലി കെട്ടാൻ പാടുപെടുന്നതിന്‍റെയും വധുവായ മകളെ ചുംബിക്കുന്നതിനുപകരം പിതാവ് ഭാര്യയെ ചുംബിക്കുന്നതിന്‍റെയും വീഡിയോ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ വൈറലാകുന്നത്. ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ…

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 30കാരനായ രോഗി മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാൾ യുഎഇയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി. ഇതോടെ…

മീങ്കര ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നേക്കും

ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മീങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മീങ്കര ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 155.66 മീറ്ററാണ്. പരമാവധി സംഭരണ…

പോളണ്ടിലെ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര

റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിൽ അഭയം തേടിയ യുക്രൈന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച് നടിയും യുണിസെഫിന്‍റെ ഗുഡ് വിൽ അംബാസഡറുമായ പ്രിയങ്ക ചോപ്ര. യുക്രേനിയൻ അഭയാർത്ഥികളുടെ ദുരിതകഥ കേട്ട് കണ്ണുനീരടക്കാൻ കഴിയാത്ത താരത്തെ ദൃശ്യങ്ങളിൽ കാണാം. അഭയാര്‍ഥികളോടൊപ്പമിരുന്ന് അവരുടെ കഥ കേള്‍ക്കുന്നതിനിടയില്‍ പോളണ്ടിലേക്ക്…

സഹകരണ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് പകരം കുവൈറ്റികളെ നിയമിക്കാൻ തീരുമാനം

കുവൈത്ത്: കുവൈറ്റികൾക്ക് സൂപ്പർമാർക്കറ്റുകളിലും സഹകരണ സ്ഥാപനങ്ങളിലും ഉയർന്ന ജോലികൾ, അസിസ്റ്റന്‍റ് സൂപ്പർവൈസർ ജോലികൾ, മാനേജർ തസ്തികകൾ എന്നിവ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുന്നു. നിലവിൽ വിദേശികൾ ജോലി ചെയ്യുന്ന ഒഴിവുകളുടെ പട്ടിക സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.…

കനത്ത മഴയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന…

ഓസ്ട്രേലിയൻ സ്ട്രൈക്കർ ഐഎസ്എല്ലിലേക്ക്

ഓസ്ട്രേലിയയിൽ നിന്നുള്ള സ്ട്രൈക്കറായ ഹാരി സോയർ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്ട്രേലിയൻ ക്ലബ് സൗത്ത് മെൽബൺ എഫ്സിക്ക് വേണ്ടിയാണ് സോയർ കളിച്ചിരുന്നത്. സോയർ ക്ലബ് വിട്ട് ഇന്ത്യയിലേക്ക് ചേക്കേറിയതായി സൗത്ത് മെൽബൺ സ്ഥിരീകരിച്ചു. സോയർ ഐഎസ്എല്ലിലേക്ക് വരികയാണെങ്കിലും,…

കോട്ടയത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടൽ ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്

കോട്ടയം: കോട്ടയത്ത് പെയ്ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയിലെത്തി. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. പാലാ പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ അഞ്ചിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നിലവ് പഞ്ചായത്തിലെ…