Month: August 2022

കര്‍ണാടക മുഖ്യമന്ത്രി യുവമോര്‍ച്ച നേതാവിന് മാത്രം സഹായം പ്രഖ്യാപിച്ചതിൽ വിവാദം

ബെംഗളൂരു: കഴിഞ്ഞ 10 ദിവസത്തിനിടെ കർണാടകത്തിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ വീട് മാത്രമാണ് സന്ദർശിച്ചത്. സന്ദർശന വേളയിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രവീൺ നെട്ടാരുവിന്‍റെ കുടുംബത്തിന് 25 ലക്ഷം…

ഫുട്ബോൾ താരങ്ങൾക്ക് ബിരിയാണി വാങ്ങാൻ 43 ലക്ഷം! വൻ തട്ടിപ്പ്

ശ്രീനഗർ: ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ലഭിച്ച ലക്ഷക്കണക്കിന് രൂപ ‘ബിരിയാണി വാങ്ങാൻ’ ഉപയോഗിച്ച് ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ. ഫുട്ബോൾ അസോസിയേഷനെതിരെ ആരാധകരുടെ പരാതിയിൽ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. ഫുട്ബോളിന്റെ വളർച്ചയ്ക്കായി ജമ്മു കശ്മീർ സ്പോർട്സ് കൗണ്‍സിൽ നൽകിയ തുകയാണ്…

കൂട്ടിക്കലിലെ ചെക്ക് ഡാം പൊളിച്ചു മാറ്റുമെന്ന് മന്ത്രി വി.എന്‍.വാസവന്‍

കനത്ത മഴയിൽ കോട്ടയത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആർ.അനീഷ്, കൂട്ടിക്കല്‍ സ്വദേശി റിയാസ് എന്നിവരാണ് മരിച്ചത്. കൂട്ടിക്കൽ ചെക്ക് ഡാം പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ മഴ ദുരിതാശ്വാസ…

അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വിഡി സതീശന്‍

അട്ടപ്പാടി മധു കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ വ്യാപകമായ കൂറുമാറ്റമുണ്ടായെന്നും സാക്ഷികൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മധുവിന്‍റെ കേസ് സംസ്ഥാനത്തിനെതിരായ കുറ്റമാണ്. എന്നാൽ പ്രോസിക്യൂഷന് ശ്രദ്ധയില്ലെന്നും…

പ്രകൃതിചികിത്സയിലൂടെ സുഖപ്രസവം വാഗ്ദാനം; കുഞ്ഞ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകമ്മിഷൻ

മലപ്പുറം: പ്രകൃതിചികിത്സയ്ക്കും യോഗ സമ്പ്രദായത്തിനും കീഴിൽ സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്തുവെന്നും അഞ്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം പ്രസവത്തിനിടെ കുഞ്ഞ് മരിച്ചെന്നുമുള്ള പരാതിയിൽ യുവതിക്ക് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നഷ്ടപരിഹാരം വിധിച്ചു. ചികിത്സാ ചെലവ് ഉൾപ്പെടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാൻ…

നാഷനൽ ഹെറാൾഡ് കേസ്: പത്രഓഫീസിൽ ഉൾപ്പെടെ 11 ഇടങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ കേന്ദ്ര ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. ഡൽഹിയിലെ 11 സ്ഥലങ്ങളിലും റെയ്ഡ് നടത്തി. മധ്യ ഡൽഹിയിലെ ഐടിഒയിലെ ബഹാദൂർ ഷാ സഫർ മാർഗിലാണ്…

“റോബോട്ട് ഡോക്ടർ’ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും നടപ്പാക്കാൻ യുഎഇ

ദുബായ്: ഒറ്റനോട്ടത്തിൽ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ‘റോബോട്ട് ഡോക്ടർമാർ’ ആശുപത്രിയിൽ ചുറ്റിക്കറങ്ങുന്ന കാലം അടുക്കുകയാണ്. പേടിയുളള രോഗിയാണെങ്കിൽ പാടാനും നൃത്തം ചെയ്യാനും ഈ ‘ഡോക്ടർ’ തയ്യാറാണ്. പല മേഖലകളിലും വൈദഗ്ധ്യം നേടുകയും ശസ്ത്രക്രിയകൾ നടത്തുന്നതിൽ ഇവർ ‘നമ്പർ വൺ’ ആയതോടെ…

കനത്ത തിരയില്‍ പെട്ട് മീന്‍പിടിത്ത ബോട്ട്; കഷ്ടിച്ച് രക്ഷപ്പെട്ട് തൊഴിലാളികള്‍

കൊല്ലം: കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ അപകടം. മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നീണ്ടകര അഴിമുഖത്താണ് ആദ്യ അപകടം നടന്നത്. തിരമാലകളിൽ ആടിയുലയുന്ന ബോട്ടിൽ നിന്ന് ഒരു മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന…

പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ പെയ്തത് 213 എംഎം മഴ

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടെ 213 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സീതത്തോട് മുണ്ടൻപാറയിൽ 320 മില്ലിമീറ്റർ മഴ ലഭിച്ചു. പമ്പ, മണിമലയാർ നദികളും അപകടാവസ്ഥയിലാണ്. അച്ചൻ കോവിലാറും അപകടനിലയിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 310 പേരെ…

പെരിയാറിലെ ജലനിരപ്പുയർന്നു: ആലുവ ശിവക്ഷേത്രം മുങ്ങി

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ…