Month: August 2022

അതിതീവ്രമഴ; ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ആർ.ജെ ജനമണി പറഞ്ഞു. 2018 ലെ സമാനസ്ഥിതിയല്ലെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകവും അതിതീവ്രവുമായ മഴയ്ക്ക്…

‘ദേശീയ പ്രാധാന്യ’മുള്ള സ്ഥലങ്ങളുടെ പട്ടികയിലേക്ക് 20 പൈതൃക കേന്ദ്രങ്ങൾ കൂടി

ന്യൂഡല്‍ഹി: ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഇരുപത് പൈതൃക കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഹരിയാനയിലെ രാഖിർഗർഹിയിലെ രണ്ട് പുരാതന കുന്നുകളും ഡൽഹിയിലെ ഏറ്റവും പഴക്കം ചെന്ന അനംഗ്ദാളുകളും ഉൾപ്പെടെ 20 പൈതൃക സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രപരവും മതപരവുമായ…

ക്ഷേത്ര കലാശ്രീ പുരസ്കാരം; പെരുവനം കുട്ടൻ മാരാർക്ക്

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകലാശ്രീ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മേളപ്രമാണി പെരുവനം കുട്ടൻമാരാർ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് അവാർഡിനെക്കുറിച്ച് അറിയുന്നത്. മുൻപ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, മേതിൽ ദേവിക എന്നിവർക്ക് ലഭിച്ചിരുന്നു. കുട്ടൻ മാരാരെ 11…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ നിർദേശം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിരമായി ആവശ്യമുള്ളവർക്ക് മാത്രമേ പണം തിരികെ നൽകാൻ കഴിയൂ. ഇക്കാര്യം കോടതിയെ അറിയിക്കണം. കാലാവധി കഴിഞ്ഞ 142 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും 284…

കെഎസ്ആർടിസി ഏറ്റെടുക്കില്ല; സർക്കാറിന്റെ നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി…

പാകിസ്ഥാനിലെ 7 നഗരങ്ങളിലെ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് സാന്നിധ്യം

പാക്കിസ്ഥാൻ: വിവിധ നഗരങ്ങളിൽ നിന്നുള്ള പാരിസ്ഥിതിക സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം പാക്കിസ്ഥാനിലെ വിവിധ പ്രവിശ്യകളിലെ ഏഴ് നഗരങ്ങളിൽ പോളിയോ വൈറസ് കണ്ടെത്തിയതായി പാകിസ്ഥാനിലെ ഫെഡറൽ അധികൃതർ സ്ഥിരീകരിച്ചു. പെഷവാർ, ബന്നു, നൗഷേര, സ്വാത് എന്നിവിടങ്ങളിലെ മലിനജല സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം നാല്…

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ വിവാഹിതനായി

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വിവാഹിതനായി. ലൂണ തന്‍റെ സുഹൃത്ത് മരിയാനയെയാണ് ജീവിത പങ്കാളിയാക്കിയത്. കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എല്ലും ആരാധകരും മിഡ്ഫീൽഡർക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.  വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലൂണ എഴുതി, “ഈ ദിവസം ഒരിക്കലും മറക്കില്ല, ആ…

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കരകയറി

ചാലക്കുടി: ചാലക്കുടി പുഴയിൽ കുടുങ്ങിയ ആന കാട്ടിലേക്ക് പ്രവേശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന ചാലക്കുടി പുഴയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ആന ചാലക്കുടി പുഴയിൽ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന ആദ്യം നിന്നിരുന്ന ഒരു ചെറിയ തുരുത്തിൽ…

സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകാൻ ഇനി ലൈസൻസ്‌ നിർബന്ധം

റിയാദ്: ഒക്ടോബർ മുതൽ സോഷ്യൽ മീഡിയയിൽ വാണിജ്യ പരസ്യങ്ങൾ നൽകുന്നതിന് സൗദി അറേബ്യ ലൈസൻസ് നിർബന്ധമാക്കി. മൂന്ന് വർഷത്തേക്ക് 15,000 റിയാൽ ആണ് ലൈസൻസ് ഫീസ്. ലൈസൻസ് ഇല്ലാതെ പരസ്യം നൽകിയാൽ വലിയ പിഴ നൽകേണ്ടി വരും. സ്വദേശി പൗരൻമാർ ഒക്ടോബർ…

കുട്ടികള്‍ക്ക് പോഷകാഹാരം നൽകണം; അടിയന്തര സഹായം അഭ്യർഥിച്ച് ശ്രീലങ്ക

കൊളംബോ: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ശ്രീലങ്കയെ കൂടുതൽ വലയ്ക്കുന്നു. രാജ്യത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് അതിവേഗം പടരുകയാണെന്ന് ശ്രീലങ്കൻ സർക്കാർ പറയുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും അവർക്ക് പോഷകാഹാരം നൽകുന്നതിനും രാജ്യം അടിയന്തര സഹായം സഹായമഭ്യര്‍ത്ഥിച്ചു.