Month: August 2022

ആറ്റം ബോംബ് നിർമ്മാണ സാങ്കേതികവിദ്യ അറിയാം: ഇറാന്‍ ആണവ തലവന്‍

ടെഹ്‌റാന്‍: രാജ്യത്തിന്‍റെ നിലവിലെ സാങ്കേതിക കഴിവുകൾ ഉപയോഗിച്ച് ആറ്റംബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്നും, പക്ഷേ അത് ചെയ്യില്ലെന്നും ഇറാന്റെ ആണവ വിഭാഗം തലവന്‍. ഇറാനിലെ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവൻ മുഹമ്മദ് എസ്ലാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് ആണ്…

നടിയെ ആക്രമിച്ച കേസിലെ വിചാരണ; കോടതി മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സി.ബി.ഐ-3 പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ, കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കേരള ഹൈക്കോടതി ഇത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം…

‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലാവ് ക്യാമ്പയിനിലൂടെ ഇത് സാധ്യമായില്ലെങ്കിൽ, സ്വന്തമായി ഫിലമെന്റ്രഹിത സ്വയംഭരണ സ്ഥാപനമായി മാറണമെന്നാണ് നിർദേശം. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനകം…

നാടോടി നൃത്തവുമായി നാഗാലാൻഡ് മന്ത്രി; വീഡിയോ വൈറൽ

നാഗാലാ‌ൻഡ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി നാഗാലാൻഡിലെ ഗോത്രകാര്യ മന്ത്രി തെംജെൻ ഇംന അലോംഗ് തന്‍റെ രസകരമായ ഓൺലൈൻ സാന്നിധ്യത്തിലൂടെ പ്രശസ്തനാണ്. തിങ്കളാഴ്ച 41 കാരനായ മന്ത്രി ഒരു പരമ്പരാഗത ചടങ്ങിനിടെ നാടോടി നർത്തകർക്കൊപ്പം ചുവട് വെക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. ഇതിപ്പോൾ സോഷ്യൽ…

‘പതിയെ രാജിയിലേക്ക് കടക്കും’: മാർപാപ്പ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ പതുക്കെ രാജിയിലേക്ക് കടക്കുമെന്ന സൂചന നൽകി. നിലവിൽ രാജിവെക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും എന്നാൽ മാർപാപ്പ രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കാൽമുട്ട് വേദന കാരണം മുമ്പത്തെപ്പോലെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്നും അതിനാൽ…

വീട്ടിൽ ഇരുന്ന് മിഠായി രുചിക്കുന്ന ജോലി; ശമ്പളം 61 ലക്ഷം രൂപ

കാനഡ: കാനഡയിൽ സ്ഥിതിചെയ്യുന്ന കാൻഡി ഫൺഹൗസ് ‘ചീഫ് കാൻഡി ഓഫീസർ’ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വീട്ടിലിരുന്ന് കമ്പനി നിർമ്മിക്കുന്ന മിഠായികൾ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നതാണ് ജോലി. ശമ്പളം 100000 കനേഡിയൻ ഡോളർ, ഏകദേശം 61,14,447 ലക്ഷം രൂപ. ജൂലൈയിൽ…

അർജന്‍റീനയിൽ വനിതാ റഫറിയെ തല്ലിവീഴ്ത്തി ഫുട്ബോൾ താരം

ബ്യൂനസ് ഐറിസ്: അർജന്‍റീനയിലെ ഒരു ഫുട്ബോൾ താരം ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ മർദ്ദിച്ചു. ഒരു പ്രാദേശിക ടൂർണമെന്‍റിൽ ഗാർമനീസും ഇൻഡിപെൻഡൻസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് റഫറിക്ക് നേരെ ആക്രമണമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണിനെ റഫറി ദാൽമ കോർട്ടാഡിയാണ് അടിച്ചുവീഴ്ത്തിയത്. മത്സരത്തിനിടെ…

ജല നഷ്ടം കുറയ്ക്കാനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും ഡിഇഡബ്ല്യുഎ

ദുബൈ: ജലനഷ്ടം കുറയ്ക്കുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഡിഇഡബ്ല്യുഎ). ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് നെറ്റ് വർക്ക് സ്ഥാപിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിൽ തടസ്സമോ തകർച്ചയോ ഉണ്ടെങ്കിൽ, അവ കണ്ടെത്തി വേഗത്തിൽ പരിഹരിക്കാൻ കഴിയും.…

മഴക്കെടുതി; സിപിഐഎം പ്രവർത്തകർക്ക് സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ നിർദേശം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും മുന്നോട്ട് വരണമെന്ന നിർദേശവുമായി സിപിഐഎം. ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി സഖാക്കൾ അടിയന്തരമായി ഇടപെടണമെന്നാണ് നിർദേശം. കനത്ത മഴ മണ്ണിടിച്ചിലിനും കൃഷി നാശത്തിനും കാരണമായി. പല റോഡുകളും…

ഫുട്ബോൾ താരങ്ങൾ കഴിക്കാത്ത ബിരിയാണിയുടെ പേരിൽ 43 ലക്ഷം രൂപ തട്ടിപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷൻ (ജെകെഎഫ്എ) ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. താരങ്ങൾക്ക് ബിരിയാണി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപയാണ് അധികൃതർ കബളിപ്പിച്ചത്. ആരാധകരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. ജമ്മു കശ്മീർ…