Month: August 2022

കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത ; 2 ദിവസം റെഡ് അലേർട്ട്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വിവിധ താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുവരെ 128 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്…

ജനുവരിയോടെ ഒമ്പത് നഗരങ്ങളില്‍ ജിയോയുടെ 5ജി സേവനം

അടുത്ത വർഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ 5 ജി സേവനം ലഭ്യമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. ഈ വർഷം അവസാനത്തോടെ ഡൽഹിയിലും മുംബൈയിലും ഈ സേവനം ആരംഭിക്കും. ജനുവരിയോടെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ…

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ്; ഇന്ന് കോടതി പരിഗണിക്കും

എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി ബീച്ചിലെ കവിതാ ക്യാമ്പിലെത്തിയ തന്നോട് സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.…

സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാപന നിരക്ക്…

യുക്രൈനിൽ നിന്നുള്ള ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെത്തി

റഷ്യൻ അധിനിവേശത്തിനുശേഷം യുക്രൈനിൽ നിന്ന് പുറപ്പെട്ട ആദ്യ ധാന്യക്കപ്പൽ തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ എത്തി. ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശം ആരംഭിച്ചതു മുതൽ കരിങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം റഷ്യ തടഞ്ഞിരുന്നു. തുർക്കിയും ഐക്യരാഷ്ട്രസഭയും ഇടപെട്ട് റഷ്യയുമായി നയതന്ത്ര ചർച്ചകൾ നടത്തുകയും കപ്പലിന് വഴിയൊരുക്കുകയും…

ജൂലൈയിൽ 183 കുട്ടികളെ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി ആർപിഎഫ്

‘ഓപ്പറേഷൻ എഎഎച്ച്ടിയിലൂടെ’ 183 കുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷപ്പെടുത്തി. ജൂലൈ മാസത്തെ കണക്കുകളാണ് ആർപിഎഫ് പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരിൽ 151 ആൺകുട്ടികളും 32 പെൺകുട്ടികളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മനുഷ്യക്കടത്തുകാരുടെ പിടിയിൽ…

ഓണക്കിറ്റിൽ 14 ഇനങ്ങൾ; വിതരണം റേഷന്‍കട വഴി

കണ്ണൂര്‍: ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻ കടകൾ വഴിയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള കമ്മിഷൻ രൂപത്തിലുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക അടച്ചാൽ മാത്രമേ ഓണക്കിറ്റുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് സർക്കാർ അനുകൂല വ്യാപാരി സംഘടനകൾ ഉൾപ്പെടെയുള്ള റേഷൻ…

നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. നാളെ പുലർച്ചെ 5:40നും ആറിനും ഇടയിലാണ് ചടങ്ങ് നടക്കുക. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും പരികർമികളും ചേർന്ന് പതിനെട്ടാം പടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി സന്നിധാനത്തെ കിഴക്കേ…

ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ബിവൈഡി

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീം) തങ്ങളുടെ ആറ്റോ 3 എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അടുത്ത വർഷം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഫെബ്രുവരിയിലാണ് ബിവൈഡി അറ്റോ…

ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് 50 ഓളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാൻഡിക്സ് സ്പെഷ്യൽ ഇക്കണോമിക്സ് സോണിലാണ് വാതക ചോർച്ചയുണ്ടായത്. ഇവിടെയുള്ള ഒരു തുണി ഫാക്ടറിയിലെ തൊഴിലാളികൾ വാതകം ശ്വസിച്ചതിനെ തുടർന്ന് അവശനിലയിലായി. സമീപത്തെ ലബോറട്ടറിയിൽ നിന്നാണ്…