Month: August 2022

370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ഓഗസ്റ്റ് അഞ്ചിന് മൂന്ന് വര്‍ഷം

ജമ്മുകശ്മീർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് ഓഗസ്റ്റ് 5 ന് മൂന്ന് വർഷം തികയുന്നു. അതിനുശേഷം കശ്മീർ താഴ്വരയിലെ സ്ഥിതിഗതികൾ ഒരേ സമയം മെച്ചപ്പെടുകയും മോശമാവുകയും ചെയ്തു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ…

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്‍

ബെംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പറഞ്ഞ് അനുഗ്രഹിച്ചതെന്നാണ് റിപ്പോർട്ട്. ‘രാഹുല്‍ ഗാന്ധി…

രൂപ ശക്തിപ്രാപിക്കുന്നു; റി​യാ​ലി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും താ​ഴേ​ക്ക്

മ​സ്ക​ത്ത്: റിയാലിന്‍റെ വിനിമയനിരക്ക് വീണ്ടും കുറയാൻ തുടങ്ങി. ചൊവ്വാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകളിൽ റിയാലിന് 204 രൂപയാണ് നിരക്ക്. ജൂലൈ 20 ന് വിനിമയ നിരക്ക് 207.30 രൂപയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ ദിവസം തന്നെ വിനിമയ നിരക്കിന്‍റെ അന്താരാഷ്ട്ര…

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 24 റൺസും പാകിസ്ഥാനെതിരെ 42 പന്തിൽ പുറത്താകാതെ…

ഖത്തറില്‍ ഈ മാസം ചൂട് കനക്കും

ദോഹ: ഈ മാസം ചൂട് വീണ്ടും കനക്കാൻ സാധ്യത. അന്തരീക്ഷ ഈർപ്പവും ഉയരും. വേനൽക്കാലം ഏറ്റവും തീവ്രമാകുന്ന മാസമാണിത്. പകൽ സമയത്ത്, അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും കൂടുതൽ വർദ്ധിക്കും. മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. ശരാശരി പ്രതിദിന താപനില ഏകദേശം…

സ്വാതന്ത്ര്യസമര സേനാനികളില്‍ സവര്‍ക്കറുടെ പേര് ഉൾപ്പെടുത്തി സിപിഎം പോസ്റ്റ്

തിരുവനന്തപുരം: ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര് . സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. “കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ. ഈ…

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌: കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് സംഭവം. ക്യാബിൻ ക്രൂ അംഗങ്ങളുടെ പൂർണ്ണ പരിചരണത്തിലാണ് പ്രസവം നടന്നത്. ഫ്ലൈറ്റ് ക്രൂ ശരിയായ സമയത്ത് പ്രദർശിപ്പിച്ച…

‘ബര്‍മുഡ’യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യ്ക്കായി മോഹന്‍ലാല്‍ പാടിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി ആണ് സാമൂഹ്യ മാധ്യമ പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നേരത്തെ ടി.കെ.രാജീവ് കുമാറിന്‍റെ…

തിരഞ്ഞെടുപ്പു സൗജന്യങ്ങള്‍ സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നത് സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന ആവശ്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന്…

മധുകേസിൽ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടൽ

അട്ടപ്പാടിയിലെ മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ഓരോ ദിവസവും അഞ്ച് സാക്ഷികളെ വിസ്തരിക്കും. കേസിലെ…