Month: August 2022

ചെറുകിട സംരംഭങ്ങളിൽ ദുബായ്ക്ക് മുന്നേറ്റം

ദുബായ്: കഴിഞ്ഞ 20 വർഷത്തിനിടെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി വിവിധ മേഖലകളിലായി 11000ത്തിലധികം സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി റിപ്പോർട്ട്. ദുബായിയെ ലോകത്തര വ്യാവസായിക കേന്ദ്രമായി…

ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ

നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക. എൻടിആർ ആർട്സ്…

മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കോട്ടയം: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയ്ക്കടുത്ത് എം.സി.റോഡിൽ ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തമാണ് അടയ്ക്കുന്നത്. കുഴിയിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ…

അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: അൽഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. അമേരിക്കയിലും സൗദി അറേബ്യയിലും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നൽകിയ ഭീകര നേതാക്കളിൽ ഒരാളായാണ്…

കനത്ത മഴ: മുല്ലപ്പെരിയാര്‍ ഡാം ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിർദേശം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് പരിശോധന നടത്താൻ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 134.80 അടിയാണ്. നിലവിലെ റൂൾ കർവ് 137.40 അടിയാണ്. കനത്ത…

ബാന്‍ഡ്സ് ലീഗ്ഷിപ്പ് മത്സരത്തിൽ മലയാളിയായ ആദിത്യ കൃഷ്ണ മൂര്‍ത്തി ചാമ്പ്യൻ

ഓസ്ട്രേലിയ: വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി . പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ . ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം…

ബിടിഎസ് വീണ്ടും ഒരുമിക്കുന്നു: ഒത്തുചേരൽ പുതിയ ആൽബത്തിനായി

ലോകപ്രശസ്തമായ ഒരു കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ഇവരുടെ വേർപിരിയൽ വാർത്തയും അതിന് പിന്നിലെ വസ്തുതകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ബിടിഎസിന് ഇപ്പോൾ മുഴുവൻ ആരാധകരെയും സന്തോഷിപ്പിക്കുന്ന വാർത്ത പങ്കിടാനുണ്ട്. ഫിഫ ലോകകപ്പിന്‍റെ…

‘ശിവസേന തങ്ങളാണെന്ന് അവകാശപ്പെടാന്‍ ഏക്നാഥ് ഷിന്‍ഡെയുടെ വിഭാഗത്തിന് കഴിയില്ല’

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായപ്പോഴാണ് കപിൽ സിബലിന്‍റെ പരാമർശം. ഏക്നാഥ് ഷിൻഡെ വിഭാഗവും മുൻ…

ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്? എം.എം അക്ബറിന്റെ ലേഖനം ചന്ദ്രികയില്‍

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച്, ഡോ. എം. കെ മുനീറിന്റെ പരാമര്‍ശങ്ങള്‍ക്കിടെയിൽ വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ച് എം.എം അക്ബറിന്റെ ലേഖനം. ‘ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്’ തലക്കെട്ടോടെയാണ് ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന ലേഖനത്തിൽ ഇസ്ലാമിക പ്രബോധകനും പ്രഭാഷകനുമായ എംഎം അക്ബര്‍ നിലപാട് വ്യക്തമാക്കിയത്. ലേഖനത്തിന്‍റെ പൂർണ്ണരൂപം;…

2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ

സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ…