Month: August 2022

മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മമത; 9 മന്ത്രിമാര്‍ പുതിയതായി സത്യപ്രതിജ്ഞ ചെയ്തു

കൊല്‍ക്കത്ത: മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒമ്പത് പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാബുൽ സുപ്രിയോ, സ്നേഹാഷിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്,…

ഇന്‍ഡിഗോയ്ക്ക് മധുരപതിനാറ്‍; ആഘോഷത്തിന്റെ ഭാഗമായി ഓഫര്‍, 1616 രൂപ മുതല്‍ ടിക്കറ്റ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക ‘സ്വീറ്റ് 16’ ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും. 2022 ഓഗസ്റ്റ് 18 നും 2023…

കായികമേഖലയിൽ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയര്‍ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ

കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പി.ടി ഉഷ എം.പി. രാജ്യസഭയിലെ കന്നി പ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുതിർന്ന കായിക താരങ്ങൾക്ക് മാത്രമാണ് മയക്കുമരുന്ന് ദുരുപയോഗം ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ജൂനിയർ താരങ്ങളിൽ പോലും എത്തിയിട്ടുണ്ട്. കായികരംഗത്ത് ഉത്തേജക മരുന്ന്…

ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന്: വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് ഇത് സ്വന്തം ക്ഷേമത്തിന് വേണ്ടിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകരുതെന്നും ബയോമെട്രിക്…

കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ടു: റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്

മാഞ്ചെസ്റ്റര്‍: കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്. റയൽ വല്ലെക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാനം റൊണാൾഡോ ആരെയും അറിയിക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് ഇറങ്ങിപ്പോയി.…

വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം

ലണ്ടൻ: വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം. ചാംപ്യന്‍മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. പരിശീലകന്‍റെ പത്രസമ്മേളന വേദി മുതൽ ട്രൂഫാൽഗൂ സ്ക്വയർ വരെ, ചാമ്പ്യൻ ടീമിന്‍റെ വിജയാഘോഷം എത്തി. 1966ലെ ലോകകിരീടത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനായി മറ്റൊരു പ്രധാന…

യുകെയിലെ ബെൽഫാസ്റ്റ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ജിറാഫ് ജനിച്ചു

വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ മൃഗശാലയായ ബെൽഫാസ്റ്റ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ജിറാഫ് ജനിച്ചു. ബെൽഫാസ്റ്റ് മൃഗശാലയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, റോത്ത്സ്ചൈൽഡിന്റെ ജിറാഫ് ആയ ബാലിഹെൻറി ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ജനിച്ചത്.

ഭരണഘടനാവ്യവസ്ഥകള്‍ നിയമത്തെ മറികടക്കുമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഭേദഗതി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി അപകടകരമാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു . 17 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഒപ്പിട്ട പ്രസ്താവനയിൽ സുപ്രീം കോടതിയുടെ തീരുമാനം വളരെ അപകടകരമാണെന്ന് വിശേഷിപ്പിച്ചിരുന്നു.…

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി.ആർ അനിൽ മന്ത്രിസഭാ…

ചാവക്കാട് മുനയ്ക്കകടവിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബെർട്ട്…