Month: August 2022

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. വികസന പദ്ധതികളുടെ പേരിൽ വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയത്തിൽ സി.പി.ഐ…

ബൈച്ചുങ് ബൂട്ടിയ ഓൾ ഇന്ത്യ ഫു്ടബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

ഓൾ ഇന്ത്യ ഫു്ടബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ മുൻപ് തീരുമാനിച്ചിരുന്നു. ഇതിനായി നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് നീട്ടിവച്ചതും, പുതിയ തിരഞ്ഞെടുപ്പ്…

ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്…

സുഹൈൽ പ്രത്യക്ഷപ്പെട്ടു; യുഎഇയിൽ ഇനി ചൂട് കുറയുമെന്ന് പ്രതീക്ഷ

ദുബായ്: യു.എ.ഇ.യിൽ ചൂടിൽ വലയുന്നവർക്ക് സന്തോഷവാർത്ത. കടുത്ത വേനൽച്ചൂടിന് വിരാമമിട്ടുകൊണ്ട് ബുധനാഴ്ച പുലർച്ചെ സുഹൈൽ നക്ഷത്രത്തെ കണ്ടെന്ന് രാജ്യത്തെ ജ്യോതിശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. ഈ വേനൽക്കാലത്ത് താപനില പല തവണ 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതിനാൽ ഈ കാഴ്ച പലർക്കും…

നാദാപുരത്ത് മുള്ളൻ പന്നി റോഡിലിറങ്ങി; പരിഭ്രാന്തരായി ജനം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിലിറങ്ങി മുള്ളൻ പന്നി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാദാപുരം താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ചായക്കടയിലേക്കും മുള്ളൻ പന്നി ഓടിക്കയറി. കൂറ്റൻ മുള്ളുകളുള്ള പന്നിയെ കണ്ടതോടെ ആളുകൾ ഭയന്ന് കടയ്ക്ക് പുറത്തിറങ്ങി.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ ലോകത്തോട് മത്സരിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 നും 2021…

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര…

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര…

ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈലുമായി ഇന്ത്യ

ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈൽ ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാനുള്ള ശേഷി നാവികസേനയുടെ…

കോഴിക്കോട് പെയിന്റ് നിർമാണ വസ്തുക്കളുടെ ഗോഡൗണിൽ തീപിടുത്തം; ഒരാൾക്ക് പൊള്ളൽ

കോഴിക്കോട്: ചെറുവണ്ണൂർ ടി.പി റോഡിലെ പെയിന്‍റ് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് തീപിടുത്തമുണ്ടായത്. മലപ്പുറം സിയാംകണ്ടം സ്വദേശി പൊയിലി സുഹൈലിനാണ് (19) പൊള്ളലേറ്റത്. ഇയാളെ…