Month: August 2022

നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ കെ.ലളിത അന്തരിച്ചു. ഇന്ന് രാവിലെ പട്ടത്തെ എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 12 മുതൽ കരളിലെ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കുരങ്ങുപനി വ്യാപനം തടയാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തരുതെന്നും…

ആറൻമുള വള്ള സദ്യ ഇന്ന് തുടങ്ങും

പത്തനംതിട്ട: ആറൻമുള വള്ളസദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ളസദ്യ പുനരാരംഭിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രക്കടവിനോട് അടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 67 ദിവസം 52 പള്ളിയോടക്കരകളിലും…

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി നടക്കുക ഇന്ത്യയിൽ

യുഎൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബറിൽ ഡൽഹിയിലും മുംബൈയിലുമായാണ് യോഗം ചേരുക. അമേരിക്കയും ചൈനയും ഉൾപ്പെടെ 15 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം. ഉച്ചകോടി ഇന്ത്യയിൽ നടത്താനുള്ള തീരുമാനം…

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനുവിന് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ് തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ് സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ…

മഹാരാഷ്ട്രയിലെ ശിവസേനാ എംഎൽഎമാരുടെ അയോഗ്യത കേസ് ഇന്ന് സുപ്രിംകോടതിയിൽ

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഇരുവിഭാഗങ്ങളിലെയും ശിവസേന എംഎൽഎമാരുടെ അയോഗ്യത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും ഷിൻഡെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന്…

മോദി സർക്കാർ ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ

ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം നൽകിയതിന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്ക്ക് ജീവൻ നൽകിയെന്നും റനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍റ് സമ്മേളനത്തെ…

കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോഗ്രാം ഉയർത്തി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192…

വനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ

എഡ്ജ്ബാസ്റ്റണ്‍: കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാർബഡോസിന് മുന്നിൽ 163 റൺസ് ആണ് വച്ചത്. ബാർബഡോസിന്…

സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകി. മൂന്ന് ബില്യൺ ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ഗൾഫ് മേഖലയുടെ…