Month: August 2022

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന പാകിസ്ഥാൻ ‘വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണ വീണ്ടും വ്യക്തമാക്കി. ബുധനാഴ്ചയാണ്…

മുകേഷ് അംബാനിയും ഗൗതം അദാനിയും കൊമ്പു കോർക്കുമോ?

ന്യൂഡൽഹി: മുകേഷ് അംബാനിയും ഗൗതം അദാനിയും ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ്. വർഷങ്ങളായി ഇരുവരും ഇന്ത്യൻ ഇൻഡസ്ട്രിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. മുകേഷ് ആധിപത്യം പുലർത്തുന്ന മേഖലയിലേക്ക് അദാനി ഇതുവരെ കടന്നിട്ടില്ല.…

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്‍റെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്നലെ രാവിലെ പാർലമെന്‍റിൽ നടന്ന യോഗത്തിൽ പാർട്ടി എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. “നാഷണൽ ഹെറാൾഡിന്‍റെ പാരമ്പര്യം നിങ്ങൾക്കറിയില്ലേ? ജവഹർലാൽ…

രാജ്യത്ത് 5ജി സേവനം ഈ മാസം തന്നെ ആരംഭിക്കാന്‍ ഭാരതി എയര്‍ടെല്‍

ഭാരതി എയർടെൽ ഈ മാസം തന്നെ രാജ്യത്ത് 5 ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ടെക്നോളജി സേവന ദാതാക്കളുമായി കമ്പനി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക.…

അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും രേണു രാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തിയതിന്…

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ…

രാജ്യത്ത് 19,893 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് 19893 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 44087037 ആയി. 53 മരണങ്ങൾ കൂടി പുതുതായി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 526530 ആയി.

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായെന്നും വെബ്സൈറ്റ് താൽക്കാലികമായി ഓഫ്ലൈനിലാണെന്നും പ്രതിരോധ മന്ത്രാലയം…

കെ.എസ്.ആര്‍.ടി.സി എണ്ണക്കമ്പനിക്ക് നല്‍കാനുള്ളത് 10 കോടി

ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകിയതോടെ കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വിതരണം നിലച്ചു. എണ്ണക്കമ്പനികൾക്കുള്ള പേയ്മെന്‍റുകൾ നിലച്ചതാണ് ഡീസൽ വിതരണത്തെ സാരമായി ബാധിച്ചത്. ഇന്ധനത്തിന്‍റെ അഭാവം മൂലം വടക്കൻ, മധ്യ മേഖലകളിൽ ബുധനാഴ്ച 250 ബസുകളാണ് റദ്ദാക്കിയത്. ഡീസലിൻ ക്ഷാമമുണ്ടെങ്കിൽ വരുമാനമില്ലാത്ത റൂട്ടുകൾ റദ്ദാക്കാനാണ്…

പൊലീസ് ക്വാട്ടേഴ്‌സിനുള്ള പണം വില്ല പണിയാൻ ഉപയോഗിച്ചു; ബെഹ്‌റയ്ക്ക് സര്‍ക്കാരിന്റ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെ പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ള ഫണ്ട് വകമാറ്റി വില്ലകളും ഓഫീസുകളും നിർമ്മിച്ച നടപടി സർക്കാർ സാധൂകരിച്ചു. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ചതായി തീരുമാനിച്ചത്. ചട്ടപ്രകാരമുളള അനുമതിയില്ലാതെ ഭാവിയിൽ…