Month: August 2022

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

തായ്‌വാനിനടുത്ത് നാവിക കപ്പലുകൾ സ്ഥാപിച്ച് അമേരിക്കയുടെയും ചൈനയുടെയും ശക്തിപ്രകടനം. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി നേവി സൈനികാഭ്യാസം ആരംഭിച്ചു. ഒരു പ്രതിരോധമെന്ന നിലയിൽ,…

ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത് ഇപ്പോൾ 3.40 ലക്ഷമായി ഉയർന്നു. ഉപയോഗശൂന്യമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയ 620 ബസുകളിൽ…

സദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു: കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

ലഖ്‌നൗ: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്‍റെ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. മുതിർന്ന അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ഭഗല്‍ എന്നിവരാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്…

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: ഒരുപിടി നല്ല മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വന്തമായി ഏഴ് സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രവി മേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഏകാകിനി’…

വനിതാ ശിശുക്ഷേമ വകുപ്പിന്റെ എന്‍ട്രി ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ജെൻഡർ പാർക്കിലെ എൻട്രി ഹോമിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് രാവിലെയാണ് 17 വയസുള്ള പെണ്‍കുട്ടികളെ കാണാതായത്. കുട്ടികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഒരു മാസം മുമ്പ് എൻട്രി ഹോമിലേക്ക് കൊണ്ടുവന്ന…

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. നദികളും തോടുകളും കനത്ത മഴയിൽ നിറഞ്ഞതോടെ തീരത്തുള്ളവർ ആശങ്കയിലാണ്.…

അണ്ടർ–20 ലോക അത്‌ലറ്റിക്സ് മിക്സ്ഡ് റിലേ; ഇന്ത്യൻ ജൂനിയർ ടീമിന് വെള്ളി

കാലി (കൊളംബിയ): അണ്ടർ 20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ ഇന്ത്യൻ ജൂനിയർ ടീം വെള്ളി മെഡൽ നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 17.67 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 3…

മതവികാരം വ്രണപ്പെടുത്തി; ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വിലക്ക്

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.  ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ്…

ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

തൃശ്ശൂര്‍: കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് വൻതോതിൽ വെള്ളം തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ…

’52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്’

ന്യൂഡല്‍ഹി: ത്രിവർണ്ണ പതാകയെ പതിറ്റാണ്ടുകളോളം അപമാനിച്ചവരാണ് ഇപ്പോൾ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിലെ ത്രിവർണ പതാക നിർമ്മിക്കുന്ന ഖാദി വില്ലേജ് സെന്‍റർ സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് രാഹുലിന്റെ പ്രതികരണം. “ഈ…