Month: July 2022

‘എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തൂ’; അഭ്യർഥിച്ച് മോദി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ…

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ സ്ഥാനമേറ്റു

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയുടെ 15-ാമത് പ്രധാനമന്ത്രിയാണ് 73 കാരനായ ദിനേശ് ഗുണവർധനെ. മുൻ ആഭ്യന്തര മന്ത്രിയും ഗോതാബയ അനുകൂലിയുമാണ് ദിനേശ്…

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിന്റെ വിവാദമായ പുതിയ എക്സൈസ് നയത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേന. ജൂലൈ എട്ടിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം മദ്യ ലൈസൻസികൾക്ക് ടെന്‍ഡര്‍…

കസ്റ്റഡിയിലിരിക്കെ യുവാവിന്റെ മരണം; പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

വടകര: കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉന്തിലും തള്ളിലും കലാശിച്ചു. സംഭവത്തിന് പൊലീസ് ഉത്തരവാദികളാണെന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ…

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 4 ദിവസമായ യുപിയിലെ എക്സ്പ്രസ് വേ തകർന്നു

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. ജൂലൈ 16ന് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ്…

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം

ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. കൊളോണിയൽ ഭരണത്തിനെതിരെ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 10 ഇടത്ത് എല്‍ഡിഎഫിന് വിജയം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി എൽഡിഎഫ്. ഏഴ് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഒരു സീറ്റിൽ വിജയിച്ചു. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി.…

പത്തു വർഷത്തിന് ശേഷം യുഎസിൽ ആദ്യമായി പോളിയോ സ്ഥിരീകരിച്ചു

ന്യൂയോർക്: കഴിഞ്ഞ 10 വർഷത്തിനുശേഷം ആദ്യമായി അമേരിക്കയിൽ പോളിയോ സ്ഥിരീകരിച്ചു. മാൻഹാട്ടനിലെ റോക് ലാൻഡ് കൗണ്ടിയിൽ താമസിക്കുന്ന വ്യക്തിക്കാണ് പോളിയോ സ്ഥിരീകരിച്ചതെന്ന് ന്യൂയോർക് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 2013ലാണ്…

ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിഎം ഓഫീസ്

ന്യൂ ഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യ വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ ക്രമക്കേട് നടന്നുവെന്ന…

പുരുഷന്‍മാരുടെ 200 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം; നോവ ലൈല്‍സ് സ്വർണം നേടി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിലും 200 മീറ്ററിലും അമേരിക്ക ആധിപത്യം പുലർത്തി. വെള്ളിയാഴ്ച നടന്ന 200 മീറ്റർ ഫൈനലിൽ അമേരിക്ക ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അമേരിക്കയുടെ നോഹ ലൈൽസ് 19.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം…