Month: July 2022

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി: തിങ്കളാഴ്ച വരെ അപേക്ഷിക്കാം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി…

കെട്ടിട നമ്പര്‍ തട്ടിപ്പ്: നഗരസഭകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ‘ഓപ്പറേഷൻ ട്രൂഹൗസ്’ എന്ന പേരിൽ എല്ലാ കോർപ്പറേഷൻ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലും പരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മുനിസിപ്പാലിറ്റികളിൽ വ്യാജ കെട്ടിട നമ്പർ നൽകി വൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താൽക്കാലിക…

കാസർഗോഡ് വലിയപറമ്പിൽ രൂക്ഷമായ കടല്‍ക്ഷോഭം: വീടുകളിലേക്ക് തിരമാല ഇരച്ചുകയറി

കാസർഗോഡ്: കാസർഗോഡ് വലിയപറമ്പ് നിവാസികൾ കടൽക്ഷോഭത്തിൽ വലയുകയാണ്. എല്ലാ വർഷവും കടൽക്ഷോഭമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, അപകട സാഹചര്യം കണക്കിലെടുത്ത് തീരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ഫിഷറീസ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കടൽ ഏത്…

കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം

കേരളാ പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള തിരിച്ചെടുത്തു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി എന്നതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടിലെ നായയെ കുളിപ്പിക്കാത്തതാണ് യഥാർത്ഥ…

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇരുടീമുകളും ടി20 പരമ്പരകളാവും കളിക്കുക. ബിസിസിഐ യോഗത്തിന് ശേഷം ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പര്യടനങ്ങൾ. ഒക്ടോബർ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇരു ടീമുകൾക്കുമെതിരെ…

ഇന്ത്യയിലെ ഏറ്റവും വലിയ ആഡ് ഏജൻസികളിലൊന്നായ ഇമേജസ്‌ സിനിമാ നിർമ്മാണ രംഗത്തേക്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജൻസികളിലൊന്നായ ഇമേജസ് ആഡ് ഫിലിംമേക്കേഴ്സ് ചലച്ചിത്ര നിർമ്മാണത്തിലേക്ക്. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ നാലാംമുറ’യാണ് ആദ്യ ചിത്രം. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഷിബു…

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ ജാവലിൻ സെക്ടറിൽ അന്നു റാണി ഫൈനലിൽ

യുജീൻ (യുഎസ്): ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ മേഖലയിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സന്തോഷവാർത്ത. നീരജ് ചോപ്ര കളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ, വനിതകളുടെ ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡ് ഉടമയായ അന്നു റാണി ഫൈനലിലേക്ക് യോഗ്യത നേടി. 59.60 മീറ്റർ ദൂരം…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം സ്വദേശിയായ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ആറിനാണ് രോഗി യുഎഇയിൽ നിന്ന് എത്തിയത്. ജൂലൈ 13 മുതലാണ് പനി തുടങ്ങിയത്. ജൂലായ് 15-നാണ് ശരീരത്തിൽ…

ആകാശ എയർ; കൊച്ചി – ബെംഗളൂരു പ്രതിദിന സർവീസ് ഓഗസ്റ്റ് 13 മുതൽ

കണ്ണൂർ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ടിക്കറ്റ് നിരക്കുകളിൽ വിപ്ലവകരമായ കുറവോടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് വിമാനം സർവീസ് ആരംഭിക്കും. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി എന്നീ സംസ്ഥാനങ്ങളെയാണ് വിമാനം ബന്ധിപ്പിക്കുക. കേരളത്തിൽ കൊച്ചിയിൽ നിന്ന്…

അട്ടപ്പാടി മധു വധക്കേസിൽ 16ാം സാക്ഷിയും മൊഴിമാറ്റി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികൾ കൂറുമാറുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുന്നു. പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ റസാഖ് ഇന്ന് കോടതിയിൽ മൊഴിമാറ്റി പറഞ്ഞു. സാക്ഷികളുടെ കൂറുമാറ്റം കേസിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം മേനോന്‍ കഴിഞ്ഞ…