Month: July 2022

“സച്ചിക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുക”: ബിജു മേനോന്‍

തൃശൂര്‍: മികച്ച സഹനടനുള്ള പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ സംവിധായകനായ സച്ചിയ്ക്കല്ലാതെ ആര്‍ക്കാണ് സമര്‍പ്പിക്കുകയെന്ന് നടൻ ബിജു മേനോൻ. ഈ അംഗീകാരം കൂടുതൽ നല്ല സിനിമകള്‍ ചെയ്യാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു ഞാൻ വളരെ സെലക്ടീവായാണ് സിനിമകളിൽ അഭിനയിക്കുന്നത്. എന്നാൽ,…

കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവം; വടകര എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

വടകര: കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര എസ്.ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. വടകര എസ്.ഐ നിജേഷ്, എ.എസ്.ഐ അരുൺ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ നായരാണ്…

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

കൊച്ചി: മിഡ്ഫീൽഡർ അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമറിന്‍റെ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിംഗ് മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയിരുന്നത്. പുതിയ കരാർ പ്രകാരം 2024 വരെ…

‘സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു’

അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കും സംവിധായകൻ സച്ചിക്കും ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രതികരണവുമായി സച്ചിയുടെ ഭാര്യ സിജി സച്ചി. ഒരുപാട് സന്തോഷമുണ്ട്. പക്ഷേ, സന്തോഷിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലാണ്. സച്ചിയെയും സച്ചിയുടെ പ്രതിഭയെയും രാജ്യം അംഗീകരിച്ചു എന്ന് സിജി സച്ചി…

തനിക്ക് പകരം മകൻ; പ്രഖ്യാപനവുമായി ബി.എസ് യെദ്യൂരപ്പ

ബെംഗളൂരു: മകൻ ബിവൈ വിജേന്ദ്രയെ തന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജേന്ദ്ര തന്‍റെ മണ്ഡലമായ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. വിജേന്ദ്രയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ…

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ…

ഉള്ളിയുടെ വില കൂടില്ല; അടുത്ത മാസം മുതൽ ‘ബഫർ സ്റ്റോക്ക്’ വിപണിയിലേക്ക്

ദില്ലി: ബഫർ സ്റ്റോക്ക് ഉള്ളി വിപണിയിലേക്ക്. രാജ്യത്ത് ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി എത്തുന്നതോടെ വിപണിയിലെ ഉള്ളി വില…

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സൂരറൈ പോട്ര്. മികച്ച സംവിധായകൻ സച്ചി. മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ എന്നിവരെ തിരഞ്ഞെടുത്തു. അപർണ ബാലമുരളി മികച്ച നടി. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം. മികച്ച ഗായികയ്ക്കുള്ള…

‘രമയിലൂടെ മുഴങ്ങുന്നത് ടിപിയുടെ ശബ്ദം, അത് സിപിഎമ്മിനു നടുക്കമുണ്ടാക്കുന്നു’

കോഴിക്കോട്: കെ കെ രമയ്ക്കെതിരായ വധഭീഷണി അവരെ നിശബ്ദയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രമ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ ടി.പി ചന്ദ്രശേഖരന്‍റെ ശബ്ദമാണ് മുഴങ്ങുന്നതെന്ന് സതീശൻ അഭിപ്രായപ്പെട്ടു. ഇത് സി.പി.എമ്മിനെ ഏറെ ഭയപ്പെടുത്തുന്നുവെന്നും രമയ്ക്ക് ചുറ്റും നിന്ന്…

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം

ചാമ്പ്യൻസ് ബോട്ട് ലീഗ് സെപ്റ്റംബറിൽ ആരംഭിക്കും. സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും. കൊല്ലത്ത് അഷ്ടമുടിക്കായലിൽ നവംബർ 26 ന് നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. ഈ…