Month: July 2022

മുകേഷ് അംബാനിക്കുളള കേന്ദ്ര സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാരിന് തുടരാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളിയത്. ഭീഷണിയുടെ വിശദാംശങ്ങളും അദ്ദേഹത്തിന്…

പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പൃഥ്വിരാജ്

മലയാള സിനിമ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ തിളക്കത്തിലാണ്. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നാല് അവാർഡുകൾ നേടി. ഈ ചിത്രത്തിന് സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച…

മലയാളസിനിമയുടെ ദേശീയനേട്ടത്തിൽ അഭിമാനം; സംവിധായകൻ രഞ്ജിത്ത്

മലയാളസിനിമയുടെ ദേശീയനേട്ടത്തിൽ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് സിനിമകളുടെ ഉച്ചഭക്ഷണത്തിന് ചെലവഴിക്കുന്ന പണം കൊണ്ട് ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് മലയാള സിനിമ തെളിയിച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. ദേശീയ…

അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റ് ; അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റിട്ടതിന് അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. 20നാണ് അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പൂജാ സിംഗാളിനൊപ്പമുള്ള അമിത് ഷായുടെ ചിത്രം…

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല

ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്നദ്ധ സംഘടനകൾ/സ്വകാര്യ സ്കൂളുകൾ / സംസ്ഥാന സർക്കാരുകൾ എന്നിവയുടെ…

മധു വധക്കേസ്: നിര്‍ണായക സാക്ഷിമൊഴി പുറത്ത്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ നിരന്തര കൂറുമാറലുകള്‍ക്കൊടുവില്‍ നിര്‍ണായകമായി സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷിയായ സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന നിർണായക മൊഴി കോടതിക്ക് നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷിന്റെ സാക്ഷി വിസ്താരം കോടതിക്ക് മുന്നില്‍ ഇന്നാണ് ഹാജരായത്.…

ജലീലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ കെടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ വിദേശത്ത്…

‘പണം വാങ്ങി വഞ്ചിച്ചു’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ

നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ. ടർഫ് ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്. 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്‍റ് കഫേയുടെ ഉദ്ഘാടനത്തിനാണ് ശ്രീനാഥ്…

‘മമത ബാനർജി പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു’ ; മാര്‍ഗരറ്റ് ആല്‍വ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. തൃണമൂൽ കോൺഗ്രസിന്‍റെയും മമതാ ബാനർജിയുടെയും തീരുമാനം നിരാശാജനകമാണെന്ന് ആൽവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാർഗരറ്റ് ആൽവയുടെ പ്രതികരണം. ഇത് ‘വാടാബൗട്ടറി’യുടെയോ…

ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ലെന്ന് റവന്യൂ സെക്രട്ടറി

ദില്ലി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. “തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയത്. അതിനാൽ…