Month: July 2022

മെഡിക്കൽ വിദ്യാർത്ഥികളെ ചൈനയിൽ നിന്ന് തിരികെ എത്തിക്കും; വി. മുരളീധരൻ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലേറെയായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിഷയം ചർച്ച ചെയ്തു.…

എസ് എസ് സി നിയമന അഴിമതി: തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വസതിയിൽ ഇ.ഡി.റെയ്ഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ വീടിന് സമീപമായിരുന്നു എൻഫോഴ്സ്മെന്‍റ് റെയ്ഡ്.…

പയ്യന്നൂർ ആര്‍.എസ്.എസ്. ഓഫീസിന് നേരെയുണ്ടായ ബോംബേറിൽ 2 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പെരളം അംഗടിവീട്ടിൽ ഗെനിൽ (25) കരമ്മൽ കശ്യപ് (23), എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ജൂലൈ 11 ന് പുലർച്ചെയാണ് പയ്യന്നൂരിലെ…

ചേട്ടന് ദേശീയ ബഹുമതി ലഭിച്ചതിൽ അഭിമാനമെന്ന് നടൻ കാർത്തി

ചേട്ടൻ സൂര്യയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടനും സൂര്യയുടെ അനുജനുമായ കാർത്തി. ദേശീയ പുരസ്കാരം ലഭിച്ചത് അഭിമാന നിമിഷമാണ്. എന്‍റെ സഹോദരനെയോർത്ത് ഞാൻ കൂടുതൽ അഭിമാനിക്കുന്നു. ചേട്ടൻ വളരെക്കാലമായി കാത്തിരിക്കുന്ന നിമിഷമാണിത്. കാർത്തി ട്വീറ്റ് ചെയ്തു. “ഏറ്റവും ഉയർന്ന…

മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നു; പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി

ദേശീയ ചലച്ചിത്ര അവാർഡുകളുടെ പട്ടികയിൽ ഇടം നേടിയ മലയാള സിനിമാ മേഖലയെയും അവാർഡ് ജേതാക്കളെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും ഈ നിമിഷം സച്ചിയെ ഓർക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ’68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര…

ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ രോഗബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ എല്ലാ പന്നികളെയും കൊന്നൊടുക്കും. ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിന്‍റെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയാക്കി. രോഗം വാഹകരാകാനുള്ള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ല. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വാർഡ്…

സിങ്ക് സൗണ്ട് അവാര്‍ഡ് ഡബ്ബിങ് സിനിമക്ക്; ദേശീയ പുരസ്കാരത്തിനെതിരെ റസൂല്‍ പൂക്കുട്ടി

ഓസ്കാർ ജേതാവും മലയാളി സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി ദേശീയ അവാർഡ് പ്രഖ്യാപനത്തെ അപലപിച്ച് രംത്തെത്തി. മികച്ച സിങ്ക് സൗണ്ട് റെക്കോർഡിംഗിനുള്ള പുരസ്കാരം ലഭിച്ച ചിത്രം സിങ്ക് സൗണ്ട് സിനിമയല്ലെന്നും ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂൽ പൂക്കുട്ടി ആരോപിച്ചു. കന്നഡ ചിത്രം…

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ…

‘മന്ത്രിമാര്‍ക്ക് എന്തും പറയാമോ?’; ചോദ്യം വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ‘മന്ത്രിമാർക്കും ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർക്കും എന്തും വിളിച്ചുപറയാമോ?’ എന്ന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. രണ്ട് വർഷം മുമ്പ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ‘ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ??’ എന്ന വിഷയം പരിശോധിച്ചിരുന്നുവെങ്കിലും അത് തീരുമാനിക്കാൻ കഴിഞ്ഞില്ല.…

രണ്ട് വർഷത്തിന് ശേഷം യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന സ്കൂൾ യുവജനോത്സവവും കായികമേളയും ഈ വർഷം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. നെയ്യാറ്റിൻകര ഗവണ്മെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെയും ഫെസ്റ്റിവൽ…