Month: July 2022

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിലാക്കി; കേന്ദ്രത്തിനെതിരെ ധനവകുപ്പ്

കിഫ്ബി, ക്ഷേമപെൻഷൻ വായ്പകൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനത്തെ ധനവകുപ്പ് എതിർത്തു. കേന്ദ്രത്തിന്‍റെ നിലപാട് അന്യായവും യുക്തിരഹിതവുമാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ധനവകുപ്പിന്‍റെ ആരോപണം. തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായി…

പുരസ്കാരനിറവിൽ ജന്മദിനമാഘോഷിച്ച് സൂര്യ; കുടുംബത്തിനു സമർപ്പിക്കുന്നുവെന്ന് താരം

ജൻമദിന സമ്മാനമെന്ന പോലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട പോസ്റ്റിലൂടെയാണ് താരം…

പാലക്കാട് കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ ഒരാള്‍ കസ്റ്റഡിയിൽ

പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നതിന് മർദ്ദിച്ചെന്ന പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാതരായ അഞ്ച് പേർക്കെതിരെ…

24 ദിവസം, തെളിവില്ല ; എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിക്കുന്നു

തിരുവന്തപുരം: സി.സി.ടി.വി ദൃശ്യങ്ങളുമായി ഡൽഹിയിലേക്ക് പോയതിൽ നിരാശരായതിനാൽ എ.കെ.ജി സെന്‍റർ ആക്രമണ കേസിൽ പരിശോധിക്കാൻ ഒരു തെളിവും അവശേഷിക്കുന്നില്ലെന്ന് പൊലീസ്. ഇതോടെ എകെജി സെന്‍റർ ആക്രമണക്കേസിലെ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും പ്രതി സഞ്ചരിച്ചിരുന്ന വാഹനവും കേന്ദ്രീകരിച്ചായിരുന്നു പൊലീസ്…

വ്യാജ ആധാറുമായി 4 ബംഗ്ലാദേശി പെൺകുട്ടികൾ പിടിയിൽ; മനുഷ്യക്കടത്തെന്ന് സംശയം

ഗുവാഹത്തി: നാല് ബംഗ്ലാദേശി പെൺകുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ഗുവാഹത്തിയിലെ കാമാഖ്യ റെയിൽവേ ജംഗ്ഷനിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തു. ഇന്ത്യയിൽ ജോലി നൽകാനെന്ന വ്യാജേന മനുഷ്യക്കടത്ത് സംഘമാണ് ഇവരെ കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.…

രാംനാഥ് കോവിന്ദിന് ഇന്ന് പാർലമെന്റിന്റെ യാത്രയയപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര…

രാജ്യത്ത് ആദ്യ ഡോസ് കൊവിഡ് വാക്സിൻ എടുക്കാത്തത് 4 കോടി പേർ

ന്യൂഡല്‍ഹി: രാജ്യത്തെ അർഹരായ 4 കോടി ഗുണഭോക്താക്കൾ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് കണക്ക്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. ഇതുവരെ നൽകിയ ഡോസുകളിൽ 97 ശതമാനവും സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി…

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മഹാകവി കുമാരനാശാന്‍റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമ്മാണവും ഇന്ന് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30-ന് നടക്കുന്ന ചടങ്ങിൽ കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കവിതകളുടെ ശിൽപം മുഖ്യമന്ത്രി…

നമ്മൾ ജയിച്ചു മാരാ; വിജയാഘോഷം പങ്കുവച്ച് സൂരറൈ പോട്ര്‌ സംവിധായിക സുധ കൊങ്ങര

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തോട് പ്രതികരിച്ച് സൂരറൈ പോട്ര്‌ സംവിധായിക സുധ കൊങ്കര. “നമ്മൾ ജയിച്ചു മാരാ, അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്,” സംവിധായിക ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിലെ അഭിനയത്തിൻ മികച്ച നടനുള്ള പുരസ്കാരം നടൻ സൂര്യ നേടി. ഈ ചിത്രത്തിലെ…

ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും ; പാലക്കാടും സദാചാര ആക്രമണം

കരിമ്പ (പാലക്കാട്): ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്ന് പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. സ്കൂൾ വിട്ട ശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ പെൺകുട്ടികളും ഉണ്ടായിരുന്നതിനാൽ സദാചാര പ്രശ്നങ്ങൾ ഉന്നയിച്ച് പരിചയമുള്ള ഒരു…