Month: July 2022

ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ; ബിസിസിഐ അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയേക്കും. നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദമുള്ളത്. അടുത്തിടെ ആറ് ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ ടീമുകളെ സ്വന്തമാക്കിയിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ…

സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; സഞ്ജുവിനെ പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

സഞ്ജുവിന്‍റെ സേവാണ് ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ രക്ഷിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘സഞ്ജുവിന്‍റെ രക്ഷ = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാർഡാണ് അദ്ദേഹം പങ്കുവച്ചത്. ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് സഞ്ജു സാംസൺ ആണെന്നും അദ്ദേഹം…

സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാൻ സിപിഎം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ, സി.പി.എം ദേശീയപതാക ഉയർത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും ഭരണഘടനയോടുള്ള പ്രതിബദ്ധത…

താമരശ്ശേരി ചുരത്തിൽ അപകടകരമായ യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി എം.വി.ഡി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറിന്‍റെ വാതിലിന്‍റെ വശങ്ങളിൽ ഇരുന്ന് അരയ്ക്ക് മുകളിലേക്കുള്ള ശരീരഭാഗങ്ങൾ പുറത്തേക്കിട്ട് യുവാക്കൾ നടത്തിയ അപകടകരമായ യാത്രയിൽ നടപടി . ബുധനാഴ്ച രാത്രിയാണ് മലപ്പുറം മുണ്ടാർപറമ്പിലെ ഒരു കോളേജിലെ ബിരുദ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ ചുരം വഴി യാത്ര…

ജഴ്‌സി വില്‍പ്പന: റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടന്ന് ഡിബാല

ടൂറിന്‍: ജഴ്‌സി വില്‍പ്പനയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഭേദിച്ച് അര്‍ജന്റൈന്‍ താരം ഡിബാല. ഡിബാലയുടെ ജഴ്‌സി വില്‍പ്പന യുവന്റ്‌സില്‍ നിന്ന് റോമയിലേക്ക് ചേക്കേറിയതിന് ശേഷമാണ് റെക്കോര്‍ഡിട്ടത്. ഇറ്റലിയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ജഴ്സികൾ വിറ്റഴിച്ച താരമെന്ന റെക്കോർഡ് ആണ് ഡിബാലയുടെ…

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന

എറണാകുളം: താൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തിണ് മാധ്യമം പത്രത്തിനെതിരെ വാട്സ് ആപ്പ് സന്ദേശം അയച്ചെന്ന ജലീലിന്‍റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ് . സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണ് കത്ത് വാട്സ്ആപ്പിൽ അയച്ചത്. പത്രം എങ്ങനെയെങ്കിലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം തന്നെ…

‘സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്’ ; ജൂറിക്ക് തെറ്റുപറ്റി

സിങ്ക് സൗണ്ടിനുളള ദേശീയ പുരസ്കാരം ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രം ഡോളളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് അവാർഡ് ലഭിച്ചത്. ജോബിൻ ജയന്‍റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. എന്നാൽ സ്റ്റുഡിയോയിൽ വച്ചാണ്…

കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ മത്സരിക്കും

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഹൈജംപ് താരം തേജസ്വിൻ ശങ്കർ മത്സരിക്കും. തേജസ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ അഭ്യർത്ഥന കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സിജിഎഫ്) അംഗീകരിച്ചു. ഒരാളെ കൂടി ചേർക്കുന്നത് ബുദ്ധിമുട്ടാണെന്ന് ആയിരുന്നു സിജിഎഫ് നേരത്തെ പറഞ്ഞിരുന്നത്.

കടുവ റോഡ് മുറിച്ചു കടക്കട്ടെ; അതുവരെ കാത്തിരിക്കൂ

മഹാരാഷ്ട്ര: വനവിസ്തൃതി കുറയുന്നതിനനുസരിച്ച്, വന്യമൃഗങ്ങൾ പലപ്പോഴും ജനവാസ പ്രദേശങ്ങളിൽ പ്രവേശിക്കുകയോ മനുഷ്യരുമായി പാതകൾ മുറിച്ചുകടക്കുകയോ ചെയ്യുന്നതിനാൽ മനുഷ്യ-മൃഗ സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന ഈ സമയത്ത്, കടുവയ്ക്ക് ഹൈവേ മുറിച്ചുകടക്കാൻ ഹരിത ഇടനാഴി ഒരുക്കുന്ന ട്രാഫിക് പോലീസ്…

മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയുടെ പാര്‍ക്കിങ്: സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മംഗളവനത്തിന് സമീപം ഹൈക്കോടതിയുടെ പാർക്കിംഗിനായുള്ള സ്ഥലം സംസ്ഥാന സർക്കാരിന് പാട്ടത്തിന് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയാൽ ഹൈക്കോടതിക്ക് സമീപം ഒരു നിർമ്മാണവും സാധ്യമല്ലെന്ന വിവാദത്തിനിടയിലാണ്…