Month: July 2022

75ാം സ്വാതന്ത്ര്യ വാർഷികം; എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ വഴിയാകും ദേശീയപതാക…

സാമ്പത്തിക മാന്ദ്യമുണ്ടാവുമെന്ന മുന്നറിയിപ്പുമായി റിലയൻസ്

ന്യൂഡൽഹി: ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് റിലയൻസ് മുന്നറിയിപ്പ് നൽകിയി. വരും ദിവസങ്ങളിൽ സമ്പദ്‍വ്യവസ്ഥയിൽ നിന്ന് കൂടുതൽ തിരിച്ചടിയുണ്ടാകുമെന്ന് റിലയൻസ് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയിൽ നിന്ന് പ്രതീക്ഷിച്ച ലാഭം നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് റിലയൻസിന്‍റെ പ്രതികരണം. മാന്ദ്യത്തിന്‍റെ ഭീഷണി എണ്ണ…

ദിലീപിനെതിരെ മാനനഷ്ടക്കേസ്; തലശേരി കോടതിയാണ് കേസെടുത്തത്

തലശേരി: നിർമ്മാതാവ് ലിബർട്ടി ബഷീറിന്‍റെ പരാതിയിൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിന് പിന്നിൽ ലിബർട്ടി ബഷീറാണെന്ന ദിലീപിന്‍റെ ആരോപണത്തിനെതിരെ നൽകിയ പരാതിയിലാണ് കേസെടുത്തത്. നവംബർ ഏഴിന് ദിലീപ് തലശ്ശേരി കോടതിയിൽ…

മിക്സഡ് സ്‌കൂള്‍; വേഗത്തില്‍ നടപ്പാക്കാനാവില്ലെന്ന് സർക്കാർ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിർത്തലാക്കാനുള്ള ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഉത്തരവ് ഹൈക്കോടതിയുടേതല്ലെന്നും ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. എല്ലാ…

മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം: പൊലീസ് അസോസിയേഷൻ

മതപരമായ ചടങ്ങുകളുടെ സംരക്ഷണത്തിൽ ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി നൽകുന്നത് അവസാനിപ്പിക്കണം. മതപരമായ ചടങ്ങുകൾക്ക് പോലീസിൽ നിന്നുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കണം. പോലീസ് സ്റ്റേഷനുകളും ക്യാമ്പുകളും മതപരമായ അടയാളങ്ങളിൽ നിന്ന് മുക്തമായിരിക്കണം. ആരാധനാലയങ്ങൾ ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും…

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് ഐജിയുടെ റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. സജീവന് പ്രഥമശുശ്രൂഷ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐജിയുടെ കണ്ടെത്തൽ. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പലതവണ പറഞ്ഞിട്ടും പൊലീസ്…

മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച് സംഗീതജ്ഞന്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെ വിമർശിച്ച് സംഗീതജ്ഞൻ ലിനു ലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലേ സംഗീതത്തെ തങ്ങളുടെ ജീവിതമായി കണ്ടിട്ടുള്ള നിരവധി പേരുണ്ടെന്നും അവർക്ക് അവാർഡ് നൽകണമായിരുന്നുവെന്നും ലിനു പറയുന്നു.  ഒരു…

നഞ്ചിയമ്മയെ വിളിച്ച് അഭിനന്ദനം അറിയിച്ച് നടൻ സുരേഷ് ഗോപി

പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. വിഡിയോ കോളില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ദ്രൗപദി മുര്‍മു കഴിഞ്ഞാൽ ഇന്ത്യ ഇപ്പൊൾ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്നും അദ്ദേഹം പറഞ്ഞു. ഗായികയെ…

അന്വേഷണ ഏജൻസികളെ കേന്ദ്രo സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നിരവധി കേസുകളിലായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ മന്ത്രിയുമായി അടുപ്പമുള്ള ഒരാളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. രാജ്യത്ത്…

കള്ളക്കുറിച്ചിയിൽ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു

ചെന്നൈ: കള്ളക്കുറിച്ചിയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്ത് സംസ്കരിച്ചു. പെൺകുട്ടിയുടെ സ്വദേശമായ കടലൂര്‍ പെരിയനെസലൂര്‍ ഗ്രാമത്തിലാണ് ശനിയാഴ്ച രാവിലെ അന്ത്യകർമ്മങ്ങൾ നടന്നത്. മൃതദേഹം ശനിയാഴ്ച ഏറ്റെടുക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് ഇന്നലെ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാവിലെ…