Month: July 2022

സ്വവര്‍ഗ വിവാഹത്തിനും മറ്റ് കുടുംബാവകാശങ്ങള്‍ക്കും വാതില്‍ തുറന്ന് ക്യൂബന്‍ അസംബ്ലി

ഹവാന: ക്യൂബൻ നാഷണൽ അസംബ്ലി പുതുക്കിയ സമഗ്ര കുടുംബ നിയമത്തിന് അംഗീകാരം നൽകി. സ്വവർഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുക, കുട്ടികൾ, പ്രായമായവർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്ക് സംരക്ഷണം വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന ഒരു ബിൽ വെള്ളിയാഴ്ച ദേശീയ അസംബ്ലി പാസാക്കി.…

മോട്ടോറോള ഓഗസ്റ്റ് 2ന് റേസർ 2022, എഡ്ജ് എക്സ് 30 പ്രോ എന്നിവ അവതരിപ്പിക്കും

മോട്ടറോളയുടെ അടുത്ത റേസർ ഫോൾഡബിൾ സ്മാർട്ട്ഫോണും എഡ്ജ് എക്സ് 30 പ്രോയും ഓഗസ്റ്റ് 2ന് അവതരിപ്പിക്കും. ജിഎസ്എം അരീനയുടെ അഭിപ്രായത്തിൽ, എക്സ് 30 പ്രോ ചൈനയിൽ ലോഞ്ച് ചെയ്യുന്നു, എന്നിരുന്നാലും ഇത് എഡ്ജ് 30 അൾട്രാ എന്ന പേരിൽ ലോകമെമ്പാടും റിലീസ്…

‘കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണം’

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണമെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്‍റിൽ ചർച്ച ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം വിനിയോഗിക്കുമ്പോൾ എംപിമാർ ഗാന്ധിയൻ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.…

ചൈനീസ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു

ചൈന: ചൈനീസ് സർക്കാരിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കൾ ചൈനയിൽ നിർമ്മിച്ച വാക്സിനുകൾ ഉപയോഗിച്ച് കോവിഡ്-19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഷെങ് യിക്സിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റിയൽമി പാഡ് എക്‌സ് ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

റിയൽമി ഇന്ത്യയിൽ നിരവധി ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റിയൽമി പാഡ് എക്‌സ്, റിയൽമി വാച്ച് 3 എന്നിവ ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്, കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു. ജൂലൈ 26നാണ് റിയൽമി പാഡ് എക്‌സ്, റിയൽമി വാച്ച് 3 എന്നിവയും മറ്റ്…

ഡാലസ് കൗണ്ടിയില്‍ സൂര്യാതപമേറ്റ് ആദ്യ മരണം

ഡാലസ്: 2022 സമ്മര്‍ സീസണിലെ സൂര്യാതപമേറ്റ് ആദ്യ മരണം സംഭവിച്ചതായി ഡാലസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സര്‍വീസസ് റിപ്പോർട്ട് ചെയ്തു. 66 വയസ്സുള്ള ഒരു സ്ത്രീ മരിച്ചുവെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൗണ്ടി അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മരണം…

450 പന്തില്‍ 410 റണ്‍സ്! കൗണ്ടിയില്‍ പുതിയ ചരിത്രം

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഗ്ലാമോര്‍ഗന്‍ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ലെസ്റ്റർഷെയറിനെതിരെ സാം നോർത്ത് ഈസ്റ്റ് 410 റൺസാണ് നേടിയത്. അതും പുറത്താകാതെ. താരത്തിന്റെ കരുത്തില്‍ ഗ്ലാമോര്‍ഗന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 795 റണ്‍സ്. 450…

മലയാളി പരിശീലകൻ ബിനോ ജോർജ് ഈസ്റ്റ് ബംഗാളിലേക്ക്

കൊൽക്കത്ത: കേരളത്തിനായി സന്തോഷ് ട്രോഫി നേടി തന്ന കേരള കോച്ച് ബിനോ ജോർജ് കൊൽക്കത്തയിലേക്ക്. ഐഎസ്എൽ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ബിനോ ജോർജിനെ നിയമിച്ചതായാണ് റിപ്പോർട്ട്. ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്‍റെ ചുമതല ബിനോ ജോർജിനായിരിക്കും. 45 കാരനായ…

മങ്കിപോക്സ് ആഗോള പകർച്ച വ്യാധി; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ലോകാരോഗ്യ സംഘടന മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെയാണ് ഈ നീക്കം. ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതുവരെ…

ചൊവ്വാ ഉപഗ്രഹത്തിന്റെ ചിത്രങ്ങള് പുറത്തുവിട്ട് ചൈനയുടെ ടിയാന്വെൻ-1

ബെയ്ജിംഗ്: വിക്ഷേപണത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വയുടെ സ്വന്തം ഉപഗ്രഹമായ ഫോബോസിന്‍റെ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ചൈനയുടെ ടിയാന്വെൻ-1 ബഹിരാകാശ പേടകം പുറത്തുവിട്ടു. ചൊവ്വയുടെ രണ്ട് പ്രകൃതിദത്ത ഉപഗ്രഹങ്ങളാണ് ഫോബോസും ഡീമോസും. അന്തരീക്ഷമില്ലാത്ത ക്രമരഹിതമായ ആകൃതിയിലുള്ള ഉപഗ്രഹമാണ് ഫോബോസ്. സൗരയൂഥത്തിലെ പ്രധാന നക്ഷത്രത്തോട്…