Month: July 2022

വൈ ക്രോമസോം നഷ്ടം ഹൃദയ പരാജയത്തിന്റെ സാധ്യത കൂട്ടുന്നതായി പഠനം

വാർദ്ധക്യ പ്രക്രിയയിലൂടെ വൈ ക്രോമസോം നഷ്ടപ്പെടാം, ഇത് ഹൃദയ പരാജയത്തിന്‍റെയും കാർഡിയോവാസ്കുലാർ രോഗത്തിന്‍റെയും അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മിക്ക സ്ത്രീകൾക്കും രണ്ട് എക്സ് ക്രോമസോമുകൾ ഉണ്ടെങ്കിലും, മിക്ക പുരുഷൻമാർക്കും ഒരു എക്സ്, ഒരു…

മാലിന്യം തള്ളുന്നു; പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് 10,000 രൂപ പിഴ

പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ബറ്റാലിയനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹർജിന്ദർ സിങ്ങിന്‍റെ…

‘ലീഗിനെതിരെ ഉയർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി പോറ്റി വളർത്തി’

കോഴിക്കോട്: വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിൽ സി.പി.എം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ എം.എൽ.എ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ പാഠശാലയായ സീതി സാഹിബ് അക്കാദമി…

‘സ്വന്തം ഓഫീസ് കത്തിച്ച് ഇരവാദം കളിക്കാന്‍ ശ്രമിച്ചവർ എന്തും ചെയ്യാൻ മടിക്കില്ല’

തിരുവനന്തപുരം: അഭിമാനബോധമുള്ളവര്‍ക്ക് കേരള പോലീസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്നയാൾ സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് നിരാശാജനകമാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍റെ പ്രതികരണം. വിമാനക്കമ്പനി യാത്രാവിലക്ക് ഏർപ്പെടുത്തിയതുപോലെ എൽ.ഡി.എഫ് കണ്‍വീനറെ ബാക്കിയുള്ള കാലം…

ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത സ്ഥാനമൊഴിയുന്നു

യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റാകാർട്ടിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ അപൂർവ മേത്ത, കമ്പനി പബ്ലിക് ആയിക്കഴിഞ്ഞാൽ തന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചു. മേത്ത ഒഴിയുന്നതിനാൽ ഫിഡ്ജി സിമോയെ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചതായി ഇൻസ്റ്റാകാർട്ട് അറിയിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ തൊഴിലാളികളില്‍ 7 പേരെ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതായ 19 റോഡ് നിർമ്മാണ തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കുരുംഗ് കുമേയിലെ നിന്നാണ് അസം സ്വദേശികളായ തൊഴിലാളികളെ കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ…

പാർലമെന്റിൽ വനിതാ സംവരണത്തിനുള്ള ബിൽ: ‘ബിജെപി മുന്നോട്ടു വന്നാൽ സിപിഐ പിന്തുണയ്ക്കും’

കണ്ണൂർ: പാർലമെന്‍റിൽ 33 ശതമാനം വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കാൻ മുന്നോട്ടുവന്നാൽ സി.പി.ഐ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം എം.പി. എൻ ഇ ബലറാം-പി പി മുകുന്ദൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ചില അപകീർത്തികരമായ പരാമർശങ്ങൾക്ക് നൽകിയ…

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതുതായി തുറന്ന ലുലു മാളിൽ നിയമവിരുദ്ധമായി നമസ്കാരം നടത്തിയ സംഭവത്തിൽ ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദിൽ എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീഷണൽ ഡെപ്യൂട്ടി…

ചൈനയിൽ 128 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ചൈന: ചൈനയിൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കേസുകൾ വർദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 128 പ്രാദേശികമായി പകരുന്ന കോവിഡ് -19 അണുബാധകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു, അതിൽ ഗാൻസുവിൽ 42 ഉം ഗ്വാങ്ക്സിയിൽ 35 ഉം ഉൾപ്പെടുന്നു. പ്രാദേശികമായി പകരുന്ന…

ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ലു കേസ്’ ടീസര്‍ പുറത്ത്

ബിജു മേനോന്‍റെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമായ ‘ഒരു തെക്കന്‍ തല്ലു കേസിന്റെ’ ടീസർ പുറത്തിറങ്ങി. ബ്രോ ഡാഡിയുടെ രചയിതാക്കളിലൊരാളായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 80…