Month: July 2022

ഗൂഗിളിനെതിരെ ഇന്ത്യൻ ഗെയിമിങ് കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചു

ന്യുഡൽഹി: ടെക് ഭീമൻമാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് ആശ്വാസം തേടി ഗെയിമിംഗ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മേക്ക് മൈ ട്രിപ്പ്, സൊമാറ്റോ, ഒയോ തുടങ്ങിയ ടെക് അധിഷ്ഠിത കമ്പനികളുടെ പിന്തുണയോടെയാണ് പാർലമെന്‍ററി പാനലിനെ സമീപിച്ചിരിക്കുന്നത്. ഗൂഗിളിനെതിരെയാണ് പ്രധാന പരാതി. ഇന്ത്യയിലെ…

എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം; സിപിഎമ്മിനെ സംശയിച്ച് സിപിഐയും

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പൊലീസിന്‍റെ ഒത്താശയോടെയാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയർന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.എം ബന്ദിയാക്കിയെന്ന വിമർശനവും ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവർത്തന…

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും നേരിയ ഭൂചലനം

ഇറാൻ : തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഗൾഫ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്…

സിനിമയിൽ തുല്യ വേതനം വേണം: അപർണ ബാലമുരളി

കൊച്ചി: സിനിമയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ലിംഗഭേദമെന്യേ തുല്യവേതനത്തിന് അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ അപർണ ബാലമുരളി പറഞ്ഞു. എല്ലാവരും ഒരേ ജോലിയാണ് ചെയ്യുന്നത്. വിവേചനം കാണിക്കേണ്ട ആവശ്യമില്ല. വലിയ ശമ്പളം വാങ്ങാറില്ല എന്നതുകൊണ്ട് അത് കുറയ്ക്കേണ്ട കാര്യമില്ലെന്നും…

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍

മുംബൈ: രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അധികാരത്തിലെത്തിയ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ. ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെ…

ലോക അത്‌ലറ്റിക്സ് പുരുഷ ജാവലിൻ: നീരജ് ചോപ്രയ്ക്ക് വെള്ളി

യുജീൻ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്‍റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. 88.13 മീറ്റർ ദൂരം മറികടന്നാണ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടം. 2003ൽ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് രോഗനിർണയം സാധ്യമാക്കാൻ ഗവേഷണം

ജോർജിയ: അൽഷിമേഴ്സ് രോഗം, സ്കീസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ രോഗ അവസ്ഥകളുടെ ആദ്യകാല രോഗനിർണയത്തിലേക്ക് ഒരു പുതിയ ഗവേഷണം നയിച്ചേക്കാം. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ട്രിൻഡ്സ് സെന്‍ററിൽ നിന്നുള്ള ഏഴ് ശാസ്ത്രജ്ഞരുടെ ഒരു സംഘം ഒരു സങ്കീർണ്ണമായ കമ്പ്യൂട്ടർ പ്രോഗ്രാം നിർമ്മിച്ചു, അത്…

യു.എസിൽ ഒരേ സമയം ഒരാൾക്ക് ​മങ്കിപോക്സും കോവിഡും ബാധിച്ചു

വാഷിങ്ടൺ: യുഎസിൽ ഒരാൾക്ക് ഒരേ സമയം മങ്കിപോക്സും കൊവിഡും ബാധിച്ചു. കാലിഫോർണിയ സ്വദേശിയായ മിച്ചോ തോംപസണാണ് ഒരേ സമയം കൊവിഡും മങ്കിപോക്സും സ്ഥിരീകരിച്ചത്. ജൂൺ അവസാനത്തോടെയാണ് തോംസണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷം, കൈകളിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കൾ…

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയതായി അധികൃതർ പറഞ്ഞു. ജനുവരി ഒന്നിനും ജൂൺ 17നും ഇടയിൽ 388 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 740 ആയി ഉയർന്നു.

വൈറസുകളുടെയും ബാക്ടീരിയകളുടെയും വ്യാപനം തടയാൻ നൂതന സ്പ്രേ

ഗവേഷകർ സൃഷ്ടിച്ച പുതിയ സ്പ്രേ കോവിഡ് വൈറസ് ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം തടയാൻ സഹായിക്കുന്നതായി കണ്ടെത്തൽ. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് ബദലായി കണക്കാക്കാൻ പര്യാപ്തമായ പ്ലാസ്റ്റിക്കുകളുടെ സംയോജനമാണ് സ്പ്രേയെന്ന് സിഡ്നി സർവകലാശാലയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ അന്‍റോണിയോ ട്രിക്കോളി പറഞ്ഞു.