Month: July 2022

‘2024ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കൂ’; കോൺഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യുഡൽഹി: മകൾക്കെതിരായ ആരോപണത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ 18കാരിയായ മകൾ ഗോവയിൽ ബാർ നടത്തുന്നതായിരുന്നു കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. ഒപ്പം മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സ്മൃതി…

കേസുമായി മുന്നോട്ടുപോകുമെന്ന് മണ്ണാറക്കാട് സദാചാര ആക്രമണത്തില്‍ രക്ഷിതാക്കള്‍

പാലക്കാട്: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് മണ്ണാറക്കാട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ഇപ്പോഴത്തെ സംഭവം മാത്രമല്ല, പല കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. “കുട്ടികൾ ശാരീരികമായ ഉപദ്രവത്തിന് വിധേയരായിട്ടുണ്ട്. അത് അനുവദിക്കാവുന്ന ഒന്നല്ല.…

നമ്പർ പ്ലേറ്റ് മറച്ച് സ്റ്റിക്കർ: കേസെടുത്ത് പോലീസ്

നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ചുവച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ കറങ്ങി യുവാവിനെ അറസ്റ്റ് ചെയ്തത് പൊലീസ്. അരീക്കോട് സ്വദേശിയായ യുവാവിനെ കെ.എൻ.ജി റോഡിലെ കോടതിപ്പടിയിൽ വച്ചാണ് എസ് ഐ തോമസ്കുട്ടി ജോസഫ് കസ്റ്റഡിയിലെടുത്തത്. പിന്നിൽ നമ്പർ…

ചാറ്റൽമഴയിൽ ചക്രം തെന്നി; നിലമ്പൂർ‍–ഷൊർണൂർ പാതയിൽ ട്രെയിൻ നിർത്തിയിട്ടു

പെരിന്തൽമണ്ണ: ചാറ്റൽമഴയിൽ ചക്രങ്ങൾ തെന്നിമാറുന്നതിനെ തുടർന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ രാവിലെ ചെറുകരയിൽ വച്ചാണ് അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചതിനാൽ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-നിലമ്പൂർ അൺറിസർവ്ഡ്…

റോഡിന് നടുവിൽ നിന്ന് റീൽസ്; വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ

മണ്ണാർക്കാട്: അപകടകരമാംവിധം റോഡിൽവെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും തടഞ്ഞ് മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. അപകടകരമായ രീതിയിൽ റീൽ ഷൂട്ട് ചെയ്യുന്നതിൽ നിന്നും റോഡിൽ ഫോട്ടോ എടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ മുൻപും തടഞ്ഞിരുന്നതായി…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു…

‘വിവാഹിതയല്ലാത്ത അമ്മയുടെ മകന് അമ്മയുടെ പേര് ചേർത്ത് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം’

കൊച്ചി: അച്ഛൻ ആരാണെന്ന് അറിയാത്ത യുവാവിന്‍റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന് പകരം അമ്മയുടെ പേര് ചേർത്ത് പുതുക്കി നൽകണമെന്ന് ഹൈക്കോടതി. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള പിതാവിന്‍റെ പേര് നീക്കം ചെയ്ത് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. എല്ലാ സർട്ടിഫിക്കറ്റുകളിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.…

ഡെന്മാർക്ക് ഓഫ്ഷോർ വിൻഡ് ഫാമിന് ചുറ്റും 3 ഡി പ്രിന്റഡ് പവിഴപ്പുറ്റുകൾ

ഡെന്മാർക്ക്: ഡാനിഷ് ക്ലീൻ എനർജി കമ്പനിയായ ഒർസ്റ്റെഡും ഡബ്ല്യുഡബ്ല്യുഎഫ് ഡെൻമാർക്കും ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാമുകളിൽ ഒന്നായ ആൻഹോൾട്ട് ഓഫ്‌ഷോർ വിൻഡ് ഫാമിന് ചുറ്റും 3ഡി പ്രിന്റഡ് പവിഴപ്പുറ്റുകൾ സ്ഥാപിച്ചു. സ്വീഡനും ഡെൻമാർക്കിനും ഇടയിലുള്ള പ്രദേശത്തിന്റെ ജൈവവൈവിധ്യം പുനഃസ്ഥാപിക്കാൻ…

മദ്യവ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമം തുടങ്ങിയെന്ന് രമേശ് ചെന്നിത്തല

മദ്യവ്യവസായികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമം തുടങ്ങിയെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദ കമ്പനികൾക്ക് ബിയറും സ്പിരിറ്റും നിർമ്മിക്കാൻ അനുമതി നൽകാനുള്ള തീരുമാനമാണ് സർക്കാർ വീണ്ടും എടുക്കുന്നത്. ഇത് ഒരിക്കലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം…

സിൽവർലൈൻ സംശയങ്ങൾ ചോദിക്കാം; ഓൺലൈൻ ലൈവ് വീണ്ടും

കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഫേസ്ബുക്ക്…