Month: July 2022

‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’ നിരോധനം; പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് നിർമാതാക്കൾ

‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമ്മാതാക്കൾ . ഗെയിം നിരോധിച്ചതിന് ശേഷം ഇതാദ്യമായാണ് നിർമ്മാതാവ് ക്രാഫ്റ്റൺ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ രാജ്യത്ത് നിരോധിച്ചിരുന്നു.…

‘ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കണം’

ന്യൂഡല്‍ഹി: ഓഗസ്റ്റ് 2 മുതൽ 15 വരെ എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ‘ഹർ ഖർ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിർദേശം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ…

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് റൊണാൾഡോ; ഇന്ന് കളിച്ചേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീസീസൺ മത്സരങ്ങളിൽ വിട്ട്നിന്ന അദ്ദേഹം ടീം വിടുമെന്ന റിപ്പോർട്ടുമുണ്ട്. ഈ അവസരത്തിലാണ് ക്രിസ്റ്റ്യാനോ തിരികെയെത്തുന്നത്. നാളെ റയോ വയ്യക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ റൊണാൾഡോ കളിച്ചേക്കും. ഞായറാഴ്ച കളിക്കുമെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.…

ഇന്ന് വൈകീട്ടോടെ മഴ കനക്കും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ആണ് ഇന്ന്…

കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സിപിഎം അറിവോടെയെന്ന് പതിമൂന്നാം പ്രതി

തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേട് നടത്തിയത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് പതിമൂന്നാം പ്രതി ജോസ് ചക്രമ്പള്ളി. ഏരിയാ സെക്രട്ടറി പ്രേമരാജിന് എല്ലാം അറിയാമായിരുന്നു. 14 വർഷം മുമ്പാണ് തട്ടിപ്പ് ആരംഭിച്ചത്. 2019 ൽ അദ്ദേഹം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യോഗം വിളിക്കുകയല്ലാതെ മറ്റ്…

മുഴുവൻ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും: മമത ബാനർജി

ബംഗാൾ: അധ്യാപക തട്ടിപ്പിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ അടിയന്തര നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുമ്പ് പുനഃസംഘടന നടക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കൾക്ക് പാർട്ടിയെ…

ജമ്മുകശ്മീരിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി സൈന്യം

ജമ്മുകശ്മീരിലെ ഭീകരർക്ക് സൈന്യം ചുട്ടമറുപടി നൽകി. രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സോപോരയിൽ അറസ്റ്റ് ചെയ്തു. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ ഹാദിപോര, റാഫിയബാദ് മേഖലകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രണ്ട്…

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ചു; 2 പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ വാഹന പരിശോധനയ്ക്കിടെ ആക്രമണം. എസ്.ഐ എസ്.അഭിഷേക്, ഡ്രൈവർ മുഹമ്മദ് സക്കറിയ എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. പാളയത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു…

ഏഷ്യാ കപ്പ് കളിക്കാൻ തയ്യാറാണ്; സെലക്ടർമാരെ അറിയിച്ച് കോലി

ഏഷ്യാ കപ്പിൽ കളിക്കാൻ തയ്യാറാണെന്നറിയിച്ച് വിരാട് കോഹ്ലി. തന്നെ ടീമിൽ പരിഗണിക്കണമെന്ന് സെലക്ടർമാരോട് താരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരയിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് താരം ആവശ്യപ്പെട്ടതാണോ എന്ന് വ്യക്തമല്ല. അതേസമയം,…

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും

കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 ബസുകൾ തിരുവനന്തപുരത്ത് ട്രയൽ റൺ ആരംഭിച്ചു. അരമണിക്കൂർ ഇടവേളകളിൽ ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം വിമാനത്താവളം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന എയർ…