Month: July 2022

‘ലൈംഗികാതിക്രമത്തിന് ഇരയായവർ അനുഭവിക്കുന്ന മാനസിക പീഡനം ഏറ്റവും ദുരിതപൂര്‍വമായത്’

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായവർ അനുഭവിക്കുന്ന മാനസിക പീഡനമാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇരകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചത്. അഭിമുഖീകരിക്കുന്ന കഷ്ടപ്പാടുകൾ പങ്കുവെക്കാൻ പോലും പലപ്പോഴും സാധ്യമാകാതെ വരുന്നു.…

എംബിബിഎസ് അവസാന വര്‍ഷക്കാര്‍ക്കുള്ള ‘നെക്സ്റ്റ്’ 2023 മുതല്‍

ന്യൂഡല്‍ഹി: അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ അഥവാ നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പൂർത്തിയായെന്നും ഉടൻ പുറത്തിറക്കുമെന്നും വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി എൻഎംസി പറഞ്ഞു.…

ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. വി.എം. സുധീരനും കെ.സുധാകരനും പങ്കെടുത്തില്ല. ഇരുവരും അസൗകര്യം അറിയിച്ചതായും സുധാകരൻ പറഞ്ഞു. മാറിനിൽക്കുന്നവർ സ്വയം ചിന്തിക്കട്ടെയെന്നും…

‘2003 മുതല്‍ നീണ്ട കാത്തിരിപ്പ്’: നീരജ് ചോപ്രയ്ക്ക് പ്രശംസയുമായി അഞ്ജു ബോബി ജോര്‍ജ്‌

ന്യൂഡല്‍ഹി: നീരജ് ചോപ്രയ്ക്ക് പ്രശംസയുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ അഞ്ജു ബോബി ജോര്‍ജ്‌. 2003 മുതൽ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഇവിടെ താനൊരു യഥാർഥ ചാമ്പ്യനാണെന്ന് നീരജ് തെളിയിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ, അഞ്ജു പറഞ്ഞു. ഒളിമ്പിക്സിലും ലോക…

കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്. സബ്സിഡി 2021 സാമ്പത്തിക വർഷത്തിൽ 11896 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 242 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ…

ഒരു കോടി ലോട്ടറി അടിച്ചു: അത്ര ‘ഹാപ്പിയല്ലെ’ന്ന് അന്നമ്മ

കോട്ടയം: ഒരു കോടി ലോട്ടറിയടിച്ചാൽ ജീവിതം രക്ഷപെട്ടെന്നു കരുതുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ഒരു കോടി സമ്മാനം ലഭിച്ച പാലാ സ്വദേശിനിയായ അന്നമ്മയുടെ കാര്യം അങ്ങനല്ല. അന്നമ്മ അത്ര ഹാപ്പിയല്ല. സർചാർജ് തുകയായ 4 ലക്ഷം അടക്കേണ്ട വിവരം അധികൃതർ അറിയിച്ചില്ലെന്നാണ്…

ഗര്‍ഭച്ഛിദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ സ്ത്രീസൗഹൃദവും വിവേചനരഹിതവുമാവണമെന്ന് ആവശ്യം

ബാലുശ്ശേരി (കോഴിക്കോട്): സംസ്ഥാനത്ത് ഗർഭച്ഛിദ്രം സംബന്ധിച്ച് കൂടുതൽ സ്ത്രീസൗഹൃദപരവും വിവേചനരഹിതവുമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യം. അവിവാഹിതയാണെന്ന കാരണത്താൽ 20-24 ആഴ്ചകളിൽ ഗർഭച്ഛിദ്രം നിഷേധിക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വനിതാ ശിശുക്ഷേമ, ആരോഗ്യ വകുപ്പുകൾ ഇടപെടണം എന്നാണ് ആവശ്യം. നിലവിൽ സ്വകാര്യതയും…

പാതാളത്തവളകളുടെ പ്രജനനസമയം; പട്ടത്തിപ്പാറയിൽ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

പാണഞ്ചേരി: കനത്ത മഴയിൽ പട്ടത്തിപ്പാറയുടെ ഭംഗി വർദ്ധിച്ചു. ഒപ്പം വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചു. എന്നിരുന്നാലും, തൽക്കാലം, ഈ കാഴ്ചയ്ക്ക് വനംവകുപ്പ് ഒരു ഇടവേള പ്രഖ്യാപിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം. പാതാളത്തവളകളെ ഈ പ്രദേശത്ത് ധാരാളം…

ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്പ്: ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസിന് മെഡലില്ല

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് ഫൈനലിൽ മത്സരിച്ച മലയാളി താരം എൽദോസ്‌ പോൾ മെഡൽ നേടാതെ മടങ്ങി. ഫൈനലിൽ  16.79 മീറ്റർ ദൂരം ചാടിയ എൽദോസ് ഒമ്പതാമനായാണ് പുറത്തായത്. അതേസമയം ഇതാദ്യമായാണ്‌ ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരൻ…

‘പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ല’: സുപ്രീംകോടതി

ന്യൂഡല്‍ഹി: ജീവനാംശം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍മക്കള്‍ പിതാവിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ‘പെണ്‍മക്കള്‍ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു നിരീക്ഷണം. കേസില്‍ കോടതി ജീവനാംശമായി നിര്‍ദേശിച്ച പ്രതിമാസ തുക…