Month: July 2022

‘കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നു’

തിരുവനന്തപുരം: കെ. കരുണാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് നേതാവ് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് കരുണാകരനെതിരെ നീങ്ങാൻ തന്നെയും ജി.കാർത്തികേയനേയും എം.ഐ ഷാനവാസിനേയും നിർബന്ധിതരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കരുണാകരൻ സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവ് ഇന്ന് കേരളത്തിലോ…

ഫോക്സ് വാഗൻ സി.ഇ.ഒ ഹെർബർട്ട് ഡൈസ് സെപ്റ്റംബറിൽ ചുമതലയൊഴിയും

ബർലിൻ: പ്രമുഖ ജർമൻ വാഹനനിർമാണ കമ്പനിയായ ഫോക്സ് വാഗന്റെ സി.ഇ.ഒ സ്ഥാനത്തിന് നിന്ന് ഹെർബർട്ട് ഡൈസ് വിരമിക്കുന്നു. 2018ലാണ് ഹെർബർട്ട് ഡൈസ് ഫോക്സ്‍വാഗന്റെ സിഇഒ ആയി ചുമതലയേറ്റത്. ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ കരാർ 2025ൽ അവസാനിക്കും.…

റേഷന്‍ കാര്‍ഡിനും സെസ് പിരിക്കുന്നു; നീക്കം റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിക്കുവേണ്ടി

കണ്ണൂര്‍: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കാൻ കാർഡ് ഉടമകളിൽ നിന്ന് നിശ്ചിത തുക സെസ് പിരിച്ചെടുക്കാൻ നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുണ്ടായില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവിൽ സപ്ലൈസ് കമ്മീഷണർ, റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് വിഷയം…

ഇന്ധനം നിറയ്ക്കാന്‍ പമ്പ് വേണ്ട; മൊബൈൽ പമ്പ് വിളിപ്പുറത്ത്

വടക്കാഞ്ചേരി: ഇന്ധനം നിറയ്ക്കാൻ ഇനി പമ്പിൽ പോകേണ്ടതില്ല. മൊബൈലിൽ വിളിച്ചാൽ, പമ്പ് അടുത്തെത്തും. വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുമെന്ന് കരുതരുത്. ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ക്രഷറുകൾ, ക്വാറികൾ, ജനറേറ്ററുകൾ എന്നിവയ്ക്കാണ് മൊബൈൽ പമ്പുകൾ വഴി ഡീസൽ നിറയ്ക്കാൻ കഴിയുക. ആവശ്യക്കാർ പറഞ്ഞ സ്ഥലത്തേക്ക് ഇന്ധനം…

അഗ്നിപഥ്; ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇതുവരെ ലഭിച്ചത് 3 ലക്ഷം അപേക്ഷകള്‍

ന്യൂ ഡൽഹി: അഗ്നീപഥ് മിലിട്ടറി റിക്രൂട്ട്മെന്‍റ് സ്കീമിന് കീഴിൽ വെള്ളിയാഴ്ച വരെ 3.03 ലക്ഷം അപേക്ഷകളാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂലൈ രണ്ടിനാണ് ഇന്ത്യൻ നേവി ഈ സ്കീമിന് കീഴിൽ റിക്രൂട്ട്മെന്‍റ് പ്രക്രിയ ആരംഭിച്ചത്. ഇന്ത്യൻ നാവികസേനയില്‍…

ചില ശക്തികൾ തനിക്കെതിരെ നിൽക്കുകയാണെന്ന് ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ചില ശക്തികൾ തനിക്കെതിരെ നിൽക്കുകയാണെന്ന് ഇന്ത്യൻ വംശജനായ ഋഷി സുനക്. ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഇവർക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാവൽ പ്രധാനമന്ത്രി ബോറിസ്…

അര്‍ബുദം, പ്രമേഹ, ഹൃദ്രോഗ മരുന്നുകളുടെ വില 70% വരെ കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26ന് കേന്ദ്ര സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി…

പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ആഴ്സണൽ

അമേരിക്ക: പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തോൽപ്പിച്ച് ആഴ്സണൽ. അമേരിക്കയിൽ നടന്ന ഫ്ലോറിഡ കപ്പിൽ ചെൽസിയെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ഗബ്രിയേൽ ജെസൂസ്, മാർട്ടിൻ ഒഡെഗാർഡ്, ബുക്കായോ സാക്ക, ആൽബർട്ട് സാംബി സൊക്കോങ്ക എന്നിവരാണ് ഗോൾ നേടിയത്. സിറ്റിയിൽ നിന്ന്…

സി.ബി.എസ്.ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടവർക്കുള്ള കംപാർട്ട്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കും. രണ്ടാം ടേം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെഴുതിയ 14,35,366 വിദ്യാർത്ഥികളിൽ 1,04,704 പേർ യോഗ്യത നേടിയില്ല.…

ഡൽഹിയിൽ വിദേശത്ത് പോയിട്ടില്ലാത്ത യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഒരു യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 34കാരന് വിദേശയാത്രാ ചരിത്രമില്ല. അടുത്തിടെ ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന ഒരു പാർട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്ന്…