Month: July 2022

ഇന്ത്യ – വെസ്റ്റ് വിന്‍ഡീസ് മത്സരം; വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും

​പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയത്തോടെ പരമ്പര തൂത്തുവാരാനാണ് വിൻഡീസ് ശ്രമിക്കുന്നത്. പ്രസീദ് കൃഷ്ണയ്ക്ക്…

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളുമായി വട്ടമിട്ട് പറന്ന് ചൈനീസ് യുദ്ധവിമാനങ്ങള്‍

ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. സൈനിക തലത്തിൽ…

‘മെറ്റ’ക്കെതിരെ മോഷണാരോപണവുമായി അമേരിക്കൻ കമ്പനി

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ മാതൃ കമ്പനിയാണ് മെറ്റ. കഴിഞ്ഞ വർഷം, കമ്പനി അതിന്‍റെ പേര് മെറ്റാവെർസിന്‍റെ ചുരുക്കപ്പേരായ മെറ്റ എന്നാക്കി മാറ്റി, പകരം ഫേസ്ബുക്ക് എന്ന പേര് മാറ്റി. യുഎസിലെ ഒരു വെർച്വൽ റിയാലിറ്റി…

സൂര്യയെ കുത്താൻ പാഞ്ഞ് കാളക്കൂറ്റൻ; ഞെട്ടി ആരാധകർ

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസൽ’ എന്ന ചിത്രത്തിൽ സൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂര്യ ചിത്രത്തിനായി ജെല്ലിക്കെട്ട് പരിശീലിക്കുന്നതിനിടെയുള്ള…

മിഷന്‍ 24; തിരിച്ച് വരവിനായി കോണ്‍ഗ്രസ്

കോഴിക്കോട്: സംസ്ഥാനത്തെ തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിയിൽ നിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യം. കോഴിക്കോട് നടക്കുന്ന ചിന്തൻ ക്യാമ്പിലൂടെ ലക്ഷ്യമിടുന്ന സംഘടനയും മുന്നണിയും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കെപിസിസി. സംഘടനയുടെ പുനഃസംഘടനമുൾപ്പെടെയുള്ള എല്ലാ…

‘പാര്‍വതിക്കും അനുപമയ്ക്കും ഒപ്പം ഞാനും’; പുതിയ സിനിമയുമായി സുരേഷ് ഗോപി

പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ഭാഗമാകുന്നു. പാപ്പൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.…

‘കോണ്‍ഗ്രസ് നേതാക്കള്‍ മകളെ അപകീര്‍ത്തിപ്പെടുത്തി’; നിയമനടപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നിയമനടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവർക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചിരിക്കുന്നത്. മകളെ വ്യക്തിപരമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും മകളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ…

സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 12 റൺസിന് പുറത്തായ സഞ്ജു സാംസണെ വിമർശിച്ച് മുൻ പാക് ഓൾറൗണ്ടർ ഡാനിഷ് കനേരിയ. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്നും കനേരിയ പറഞ്ഞു. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും.…

യുഎൻ സഹകരണത്തോടെ യുഎഇയിൽ ഉടൻ കാർഷിക പദ്ധതി

ദുബായ്: മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന മുൻവിധിയെ വേരോടെ പിഴുതെറിയാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. വയലുകളും മരങ്ങളും നിറഞ്ഞ ഒരു ഭാവിയിലേക്ക് ചുവടുവയ്ക്കാൻ രാജ്യം യുഎന്നുമായി സഹകരിച്ച് പ്രവർത്തിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ഹരിത പ്രദേശങ്ങൾ തരിശായി മാറുന്ന സമയത്താണ് ഹരിതാഭം വ്യാപിപ്പിക്കാനുള്ള യുഎഇയുടെ…

പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം; വൻ നാശം

ഇസ്‌ലമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ കൊഹിസ്ഥാന്‍ താഴ്‌വരയില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ അപ്പർ കൊഹിസ്ഥാൻ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ വന്‍ നാശം . കുറഞ്ഞത് 50 വീടുകളും മിനി പവർ സ്റ്റേഷനുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും നാശനഷ്ടങ്ങൾ…