Month: July 2022

നാഷണൽ ഹെറാൾഡ് കേസ്; ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സത്യാഗ്രഹം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്ന ചൊവ്വാഴ്ച സംസ്ഥാനങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് എ.ഐ.സി.സിയുടെ നിർദ്ദേശം. എംപിമാരും എഐസിസി ജനറൽ സെക്രട്ടറിമാരും സിഡബ്ല്യുസി അംഗങ്ങളും ഡൽഹിയിൽ സത്യാഗ്രഹം നടത്തും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോണിയാ ഗാന്ധിക്ക് സമൻസ്…

ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കും: വി.ഡി.സതീശൻ

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലായിടത്തും വിമർശനം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. 201 പേരിൽ 19 പേർ പങ്കെടുത്തില്ല. ഇവരിൽ 16 പേർക്ക്…

ഫിറോസിന്റെ പാമ്പ് ഗ്രില്ലിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം

മലയാളി യൂട്യൂബർമാർക്കിടയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. ഫിറോസ് എപ്പോഴും വ്യത്യസ്ത വീഡിയോകൾ തന്‍റെ ചാനലിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിനൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെതിരെ ഉയർന്നുവന്നിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബായിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങള്‍ക്കും…

പട്ടികജാതി,പട്ടികവര്‍ഗ വകുപ്പില്‍ തൊഴിൽ പരിശീലന പദ്ധതി

തിരുവനന്തപുരം : പ്രൊഫഷണൽ യോഗ്യത നേടിയ പട്ടികജാതി പട്ടികവർഗക്കാർക്ക് തൊഴിൽ പരിശീലനത്തിനായി വിപുലമായ പദ്ധതിയുമായി പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്. ആദ്യഘട്ടത്തിൽ സിവിൽ എഞ്ചിനീയറിംഗിൽ യോഗ്യത നേടിയവർക്കാണ് പരിശീലനം നൽകുക. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 300 പേർക്കും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള…

ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ച്

അമേരിക്ക : വാച്ചുകൾ ഇപ്പോൾ സമയം നോക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമല്ല, സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും വിപണിയിൽ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഫിറ്റ്നസ് ട്രാക്കിംഗ് മുതൽ രക്തത്തിലെ ഓക്സിജന്‍റെ അളവ് അളക്കൽ, ഹൃദയമിടിപ്പ് അളക്കൽ,…

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് 4.23 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തി

ദില്ലി: കോവിഡ്-19 പ്രതിസന്ധിക്കിടെ 4.23 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കണക്കുകൾ. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതിൽ പകുതിയിലധികം പേരും യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. രാജ്യസഭയിൽ എംപിമാരുടെ ചോദ്യത്തിന്…

ചെസ്സ് മത്സരത്തിനിടെ റോബോട്ട് ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ചു

മോസ്‌കോ: ചെസ്സ് മത്സരത്തിനിടെ റോബോട്ട് 7 വയസുകാരന്‍റെ വിരൽ ഒടിച്ചു. റഷ്യയിൽ നടന്ന മോസ്കോ ചെസ്സ് ഓപ്പൺ ടൂർണമെന്‍റിനിടെയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്. റോബോട്ട് നീക്കം…

ഗൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരവ്; ബൈക്ക് റാലിയുമായി ജവാന്മാർ

ലഡാക്ക്: ഗൽവാനിലെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം ബൈക്ക് റാലി നടത്തി. ലഡാക്കിലെ ദുർഘടമായ ചരിവുകളിലൂടെയായിരുന്നു സാഹസികയാത്ര. നോർത്തേൺ കമാൻഡിലെ ജവാൻമാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. ലേയ്ക്കടുത്തുള്ള കാരുവിൽ നിന്നാണ് റാലി ആരംഭിച്ചത്. ഷൈലോക്ക് നദിയുടെ തീരത്ത് 130 കിലോമീറ്റർ…

‘5 വർഷം വിശ്വാസം അർപ്പിച്ചതിന് നന്ദി’- രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി തന്നിൽ വിശ്വാസം അർപ്പിച്ചതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുമ്പ് നിങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് രാഷ്ട്രപതിയായി…

‘ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല’- കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയുമായുള്ള പ്രശ്നത്തിൽ മുതിർന്ന നേതാവ് ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു കാനത്തിന്‍റെ പ്രതികരണം. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കാൻ സംസ്ഥാന…