Month: July 2022

എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ അനുവദിക്കില്ല: ടി.എൻ. പ്രതാപൻ

ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത് സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് എംപി ടി.എൻ പ്രതാപൻ.ജി.എസ്.ടിക്കെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്. എൽ.കെ.ജി കുട്ടികളെ പോലെ ഞങ്ങളെ ട്രീറ്റ് ചെയ്യാൻ വന്നാൽ വകവച്ച് കൊടുക്കില്ല. സസ്പെൻഷനെതിരായ തുടർനടപടികൾ വൈകിട്ട് ഏഴിന് ചേരുന്ന…

കെ.ടി ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ‘മാധ്യമം’ മുഖ്യമന്ത്രിക്ക് കത്ത് നൽകി

മാധ്യമം പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ മുൻ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ജലീലിന്‍റെ നടപടികൾ നാടിന്‍റെ പരമാധികാരത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്നും ഇതിൽ അങ്ങേയറ്റം വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ്…

റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചു: മെഹബൂബ മുഫ്തി

ശ്രീനഗർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവിയെയും പൗരത്വ ഭേദഗതി നിയമത്തെയും പരാമർശിച്ചാണ് മെഹബൂബയുടെ വിമർശനം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പൂർത്തിയാക്കിയാണ് കോവിന്ദ് മടങ്ങുന്നതെന്ന് അവർ ട്വീറ്റ്…

തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

ചെന്നൈ: തിരുവള്ളൂർ കീഴ്ചേരിയിൽ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്‍റെയും മുരുകമ്മാളിന്‍റെയും മകളായ സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം…

ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തണമെന്ന ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ…

മഴവില്ലഴകിൽ സൂര്യൻ ; ഡെറാഡൂണിൽ വിസ്മയമായി സൺ ഹാലോ

ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു ആകാശ വിസ്മയമാണിത്. അധികമാരും അറിയാത്ത ഒരു പ്രതിഭാസമാണിത്. സൺ ഹാലോ വല്ലപ്പോഴും മാത്രമേ…

കോൺഗ്രസ് ക്ഷണത്തെ പരിഹസിച്ച് കാനം

തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്‍റെ അഭിലാഷങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫില്‍ ഇല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിനെപ്പറ്റിയുള്ള ചോദ്യത്തോട് കാനത്തിന്‍റെ മറുപടി. എൽഡിഎഫിൽ എല്ലാ…

ചരിത്രത്തിന് സാക്ഷിയായി രാജ്യം;രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ സെൻട്രൽ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഗോത്രസമൂഹത്തിൽ നിന്ന് ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചിരിക്കുന്ന ദ്രൗപദി മുർമു രാജ്യത്തെ…

ശ്രീറാം വെങ്കിട്ടരാമന്റെ എഫ്‌ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

ആലപ്പുഴ: ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്സാണ് പ്രവർത്തനരഹിതമാക്കിയത്. ശ്രീറാം വെങ്കിട്ടരാമന്‍റെ…

’21-ാം നൂറ്റാണ്ട് ഇന്ത്യയുടേത്, വിശ്വാസത്തിന് നന്ദി’; വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ടപതി

ന്യൂഡല്‍ഹി: ദൃഢനിശ്ചയമുള്ള ജനങ്ങളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും ജനങ്ങളാണ് രാജ്യത്തിന്‍റെ യഥാർത്ഥ ശിൽപികളെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനമൊഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാംനാഥ് കോവിന്ദ്. കുട്ടിയായിരുന്നപ്പോൾ…