Month: July 2022

കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം; കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ നടപടികൾ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റുകളിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു.…

സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിന്‍റെ തുടർ പ്രവർത്തനങ്ങൾ വീണ്ടും പ്രതിസന്ധിയിലായി. നിശ്ചിത സമയത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാകാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഇനിയും വൈകുമെന്ന് വ്യക്തമായി. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആറ് മാസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കണം.…

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പിതാവ് ദമ്പതികളെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തൂത്തുക്കുടി സ്വദേശികളായ രേഷ്മ, മണിക്കരാജു എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഒളിച്ചോടി…

‘അജ്ഞാത കേന്ദ്ര’ത്തിലേക്ക് സൗജന്യ യാത്രയൊരുക്കി വിസ്എയര്‍

അ​ബൂ​ദാബി: അവിസ്മരണീയമായ ഒരു യാത്രാ സമ്മാനമൊരുക്കി അബുദാബി വിസ്എയർ. യു.എ.ഇ.യിലെ ഏറ്റവും ചെലവ് കുറഞ്ഞതും ടൂറിസം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കുറഞ്ഞ ചെലവിൽ യാത്ര ഒരുക്കുന്നതുമായ വിസ്എയറാണ് ‘അജ്ഞാത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്’ സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഓഗസ്റ്റ് 26 ന് അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം…

യുവാവിനെ വധിക്കാൻ ശ്രമിച്ചു; നടൻ വിനീത് തട്ടിൽ അറസ്റ്റിൽ

തൃശൂർ: കടം വാങ്ങിയ പണം ആവശ്യപ്പെടാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് കടം വാങ്ങിയ പണം ചോദിക്കാൻ…

സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വീഡിയോ ബ്ലോഗിൽ യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം വീക്കിലി ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്കെതിരെ സൂരജ് പാലാക്കാരൻ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്. യുവതി നൽകിയ പരാതിയിൽ…

നീരജ് ചോപ്ര കോമണ്‍വെല്‍ത്തില്‍ മത്സരിക്കില്ല 

ബിർമിങ്ഹാം: ഇന്ത്യൻ ടീമിലെ ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. പരിക്കിനെ തുടർന്നാണ് താരത്തിന്‍റെ പിൻമാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടർന്ന് ഡോക്ടർമാർ 20 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ…

‘ദി ഒമെൻ’ നടൻ ഡേവിഡ് വാർണർ നിര്യാതനായി

ദി ഒമെൻ, ട്രോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡേവിഡ് വാർണർ കാൻസർ ബാധിച്ച് മരിച്ചു. 70 കളുടെ മധ്യം മുതൽ 80 കളുടെ മധ്യം വരെയുള്ള കാലയളവിലാണ് വാർണറുടെ കരിയർ അഭിവൃദ്ധി പ്രാപിച്ചത്. പ്രത്യേകിച്ച് ഒമെനിലെ ഫോട്ടോഗ്രാഫർ ജെന്നിംഗ്സ് എന്ന കഥാപാത്രത്തിന്…

‘ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം’; ആവശ്യവുമായി ഫിയോക്

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമകൾ ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തീയറ്റർ ഉടമകൾ ഇത് അവതരിപ്പിക്കും. തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന്…

വില പ്രഖ്യാപനത്തിന് മുൻപേ ഗ്രാൻഡ് ബുക്കിങ്ങുമായി ഗ്രാൻഡ് വിറ്റാര

വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഗ്രാൻഡ് വിറ്റാര വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ചു. ഈ മാസം 20 ന് ആദ്യ പ്രദർശനം നടത്തിയ വാഹനത്തിന് ഇതുവരെ 13,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇതിൽ 54 ശതമാനവും കൂടുതൽ ഇന്ധനക്ഷമതയുള്ള ശക്തമായ…