Month: July 2022

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തി

അങ്കാര: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ പാമ്പിന്‍റെ തല കണ്ടെത്തി. തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പോകുന്ന തുർക്കി ആസ്ഥാനമായുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിൽ ജൂലൈ 21 നാണ് സംഭവം നടന്നത്. പച്ചക്കറികള്‍ക്കിടയിലാണ് പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 വെള്ളിയാഴ്ച

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി. രോഹിതും ഋഷഭ് പന്തും ഹോട്ടലിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ബിസിസിഐ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. അഞ്ച്…

മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ ആളുകളെ തടങ്കലിലാക്കുന്നു; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയാൽ ജനങ്ങളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന കീഴ്വഴക്കം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്താണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. പൊലീസിനെ പൂർണമായും പാർട്ടിക്ക് കൈമാറിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.…

സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള നടപടികളുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

സൈബർ ഇടത്തിലെ കെണികളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്മാർട്ട്ഫോണുകൾ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും കോവിഡാനന്തര…

രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വിലയിൽ 20 രൂപയിലധികം വർധന

രണ്ട് മാസത്തിനിടെ ഞാലിപ്പൂവന്റെ വില 20 രൂപയിലധികം വർധിച്ചു. ഏപ്രിലിൽ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപയും ചില്ലറ വിൽപ്പന വില 50 വരെയുമായിരുന്നു. ഇപ്പോൾ ഇത് യഥാക്രമം 55, 70 രൂപയായി ഉയർന്നു. കനത്ത മഴയെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതാണ്…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി

ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ മാഞ്ചസ്റ്ററിൽ തിരിച്ചെത്തി. ടീം വിടുകയാണെന്ന അഭ്യൂഹങ്ങൾ മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് തിരിച്ചെത്തൽ. ടീമിൽ തുടരുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ ഈ വരവിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീ സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല.…

എയിഡ്സിന് മരുന്ന് കിട്ടാനില്ല; ഡൽഹിയിൽ രോഗികൾ പ്രതിഷേധം നടത്തി

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികൾ പ്രതിഷേധിച്ചു. എന്നാൽ മരുന്നിന് ക്ഷാമമില്ലെന്നും 95 ശതമാനം രോഗികൾക്കും നൽകാൻ മരുന്ന് രാജ്യത്ത് ലഭ്യമാണെന്നും സംഘടന അറിയിച്ചു.…

രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍; 11 പേരെ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതുപക്ഷ എംപിമാരായ എ.എ റഹീമിനെയും, വി.ശിവദാസനേയും, പി. സന്തോഷ് കുമാറിനെയും അടക്കം 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സഭയുടെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ നടപടിയെടുത്തത്. തൃണമൂൽ കോൺഗ്രസ് എംപിമാരും സസ്പെൻഡ്…

മുന്നണി വിപുലീകരണം; കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി മാണി സി കാപ്പൻ. വായിൽ നാവുള്ളവർക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം. കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.…

രൺവീർ സിംഗിനായി വസ്ത്രങ്ങൾ സംഭാവന ചെയ്ത് ആളുകൾ

ഇൻഡോർ : പേപ്പർ മാഗസിനുമായുള്ള എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ടിൽ രൺവീർ സിംഗ് നഗ്നനായി പോസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്‍റർനെറ്റിന്‍റെ ഒരു വിഭാഗം അഭിനന്ദനങ്ങൾ ചൊരിയുകയും വളരെയധികം മതിപ്പുളവാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മറ്റ് പലർക്കും…