Month: July 2022

എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം, പ്രദേശത്തെ ഏതെങ്കിലും കോളേജിൽ കുറഞ്ഞത് രണ്ട് പേരെയെങ്കിലും എ.ഐ.എസ്.എഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. എംപിയുടെ…

ശബരിമല ശ്രീകോവിലിൽ ചോർച്ച; അറ്റകുറ്റപ്പണികൾ നടത്തും

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ചോർച്ച. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ വീഴുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്വർണ്ണ പാനലുകൾ ഇളക്കി പരിശോധിക്കാൻ തീരുമാനിച്ചു. വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത്…

കുവൈറ്റിൽ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന വീഡിയോ ആപ്പ് ടിക് ടോക്ക്

കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിലും കുവൈറ്റിലെ ബ്രോഡ്കാസ്റ്റിംഗ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ ഒന്നാമതെത്തി ടിക് ടോക്ക്. 2022ന്‍റെ ആദ്യ പാദത്തിലും ടിക് ടോക്കായിരുന്നു പട്ടികയിൽ ഒന്നാമത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് യൂട്യൂബ് രണ്ടാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സിനാണ് മൂന്നാം…

റെനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീലങ്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിക്രമസിംഗെയെ അഭിനന്ദിച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു. അനിശ്ചിതത്വങ്ങൾക്കും ശക്തമായ ജനകീയ…

കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ആ ധീരതയെ അഭിവാദ്യം ചെയ്യുമ്പോൾ അവരുടെ കുടുംബങ്ങളോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്‍റെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്. “നമ്മുടെ…

ബിഷപ്പ് ധർമരാജ് റസാലത്തെ ഇഡി വിമാനത്താവളത്തിൽ തടഞ്ഞു

തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള ബിഷപ്പ് ധർമ്മരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു. പ്രൊട്ടസ്റ്റന്‍റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പറക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. തിരുവനന്തപുരത്ത് സഭയുടെ കീഴിലുള്ള മെഡിക്കൽ കോളേജിൽ പ്രവേശനത്തിനായി വിദ്യാർത്ഥികളിൽ നിന്ന് തലവരിപ്പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ…

വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപകന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അത്തോളിയിലെ ഹൈസ്കൂൾ അധ്യാപകനായ വി.കെ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്. അധ്യാപകൻ നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് സ്കൂളിലെ ഏഴാം…

തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ മറ്റൊരു സ്കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും അമ്മയുടെ ശകാരവുമാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ…

ഡി.പി.എൽ പരസ്യപ്പെടുത്തലിൽ ജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി മുഹമ്മദ് റിയാസ്

ഡി.പി.എല്ലിന്‍റെ പരസ്യപ്പെടുത്തലുമായി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കേരളത്തിൽ ഡി.പി.എൽ ബോർഡുകൾ പരസ്യമായി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അതിന്‍റെ ഗുണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. 2021 ഡിസംബർ 4 മുതലാണ് ഡി.പി.എൽ…

ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിൽ 63% വർധന

ദോഹ: ഇന്ത്യയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതി വർദ്ധിച്ചതിനാൽ 2021-2022ൽ ഖത്തർ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 63 ശതമാനം ഉയർന്ന് 15 ബില്യൺ ഡോളറിലെത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന…