Month: July 2022

ആദായനികുതി റിട്ടേൺ; ശേഷിക്കുന്നത് അഞ്ച് ദിനങ്ങൾ മാത്രം

2021-22 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളക്കാരും വരുമാനമുള്ളവരും ജൂലൈ 31നകം ഐടിആർ ഫയൽ ചെയ്യണം. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ആദായനികുതി…

അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന, ഏറ്റവും പ്രായംകുറഞ്ഞ താരമായി 18കാരന്‍

വന്‍ഡാ: അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഫ്രഞ്ച് കൗമാരതാരം ഗുസ്താവ് മക്കോണിന്‍റെ പേരിൽ. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ടി20 ലോകകപ്പിനായുള്ള യൂറോപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം. 18 വയസ്സും 280…

സിൽവർലൈൻ; സർക്കാർ ധൃതി കാട്ടി, കേന്ദ്രം കൈകഴുകിയില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: സിൽവർലൈൻ പദ്ധതി നല്ല ആശയമാണെന്നും അത് നടപ്പിലാക്കാൻ സർക്കാർ ധൃതി കാട്ടിയെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. കെ-റെയിൽ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഇത് ഒരു…

ചെലവാക്കിയത് 11000 കോടി, എന്നിട്ടും മലിനമായി ഗംഗ; കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദി ശുചീകരണത്തിനും പുനരുജ്ജീവനത്തിനുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചത് എന്തിനാണെന്ന് വരുണ് ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ…

ഗുജറാത്ത് ഡ്രൈ സ്റ്റേറ്റ്; പക്ഷേ 15 വർഷത്തിൽ വിഷമദ്യം കഴിച്ച് മരിച്ചത് 845 പേർ: എഎപി

ന്യൂഡല്‍ഹി: ഗുജറാത്തിലെ വിഷമദ്യദുരന്തത്തില്‍ എണ്ണം 28 ആയി ഉയർന്ന സംഭവത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി എംഎൽഎ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം ഉണ്ടായിട്ടും കഴിഞ്ഞ 15 വർഷത്തിനിടെ 845ലധികം…

ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

അടുത്ത ജെൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ലണ്ടനിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്ലബ് സ്റ്റെല്ലെൻബോഷാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി. അടുത്ത ജെൻ കപ്പ് നാളെ തുടങ്ങും. ഉച്ചകഴിഞ്ഞ് 3.30ന് ടോട്ടനം…

ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു; എ.എ. റഹീം

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് എ.എ റഹീം എം.പി. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ…

വിചാരണത്തടവുകാര്‍ക്ക് ജാമ്യം നൽകാത്തതിൽ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ന്യൂ ഡൽഹി: 10 വർഷമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് ജാമ്യം നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകൾ…

യുട്യൂബിനോട് സദാചാര ബോധത്തിന് ചേരാത്ത പരസ്യങ്ങൾ നീക്കം ചെയ്യാൻ പറഞ്ഞ് സൗദി

റിയാദ്: പൊതു സദാചാര ബോധത്തിനു നിരക്കാത്തതും അശ്ലീല സ്വഭാവമുള്ളതുമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യ യൂട്യൂബിനോട് ആവശ്യപ്പെട്ടു. സാമൂഹികവും ഇസ്ലാമികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ ഓഡിയോ…

പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടൽ; കടുത്ത വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇത്തരം നീക്കങ്ങൾ അനധികൃതവും ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…