Month: July 2022

33 ലക്ഷത്തിന്റെ ജോലി: വയസറിഞ്ഞപ്പോൾ കാത്തിരിക്കൂ എന്ന് കമ്പനി!

നാഗ്പൂർ: കോഡിങ് മത്സരത്തിൽ ഒന്നാമനായി, പ്രതിവർഷം 33 ലക്ഷം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത കമ്പനിയെ ഞെട്ടിച്ച് 15കാരൻ. ന്യൂജേഴ്‌സിയിലെ ഒരു വമ്പൻ പരസ്യ ഏജൻസി നടത്തിയ കോഡിങ് മത്സരത്തിലാണ് ഈ പത്താം ക്‌ളാസുകാരൻ ഒന്നാമനായത്. വേദാന്തിന്റെ വയസ്സറിഞ്ഞ കമ്പനി പറഞ്ഞതാകട്ടെ…

മങ്കിപോക്‌സിന് വാക്‌സിൻ; പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂ ഡൽഹി: ഇന്ത്യയിൽ നാലു മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വാക്സിൻ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് വാക്സിൻ നിർമ്മാതാവ് അഡാർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്വന്തം ഫണ്ട് ചെലവഴിച്ച് ഡാനിഷ് വസൂരി വാക്സിന്‍റെ ദശലക്ഷക്കണക്കിൻ ഡോസുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന്…

കത്ത് അയക്കാന്‍ പാടില്ലായിരുന്നു; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി. ജലീല്‍ ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യു.എ.ഇ സർക്കാരിന് കത്ത് എഴുതാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും…

ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പിയുടെ ഏകാധിപത്യം പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാർലമെന്‍റിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനോ തെരുവുകളിൽ ജനങ്ങളുടെ പ്രതിഷേധം ഉയർത്താനോ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ രണ്ടാം തവണയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് പ്രിയങ്കയുടെ…

മുസ്ലിം പോലിസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് വേട്ടയാടുന്നു; ഗുരുതര ആരോപണവുമായി പിഎഫ്‌ഐ

കോഴിക്കോട്: മഹല്ല് ഗ്രൂപ്പിൽ അംഗമായതിന്‍റെ പേരിൽ മുസ്ലീങ്ങളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അപലപനീയമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. പലയിടത്തും സർക്കാർ സർവീസിലെ ഉദ്യോഗസ്ഥർ മുസ്ലീങ്ങളായതിന്‍റെ പേരിൽ കടുത്ത വിവേചനം…

രാജ്യത്ത് നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് കെ സുധാകരന്‍

ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ആരുടെയും പിന്തുണ തേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ബി.ജെ.പിയാണ് ഒന്നാം നമ്പർ ശത്രു. രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് അറസ്റ്റിലായ കോൺഗ്രസ് എം.പിമാരുമായും അറസ്റ്റിലായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം…

സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വൈസറി ബോർഡിൻ്റേതാണ് തീരുമാനം. 2017ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഐഎം പ്രവർത്തകനായിരുന്ന കാലത്താണെന്നും കാണിച്ച് അർജുൻ ആയങ്കി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അർജുനെതിരെ മറ്റ്…

‘ആരോഗ്യരംഗത്ത് ക്യൂബ കേരളവുമായി സഹകരിക്കും’

തിരുവനന്തപുരം: ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ രംഗത്തെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ…

‘ഹിറ്റായി’ ഓണം ബംപര്‍: വിറ്റഴിഞ്ഞത് 10.5 ലക്ഷം ടിക്കറ്റ്

തിരുവനന്തപുരം: റെക്കോർഡ് വിൽപ്പനയുമായി ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ. ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിതരണം ചെയ്തത്. 10 ലക്ഷം ടിക്കറ്റുകൾ കൂടി ഈ ആഴ്ച അവസാനം വിതരണം ചെയ്യും. ടിക്കറ്റിന്‍റെ വില സമ്മാനത്തുക 25 കോടി രൂപയുമാണ്. ടിക്കറ്റ്…

കടമെടുപ്പ് പരിധിയില്‍ നിയന്ത്രണം കൊണ്ടുവരരുത്; കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ കടമെടുക്കൽ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് കത്തയച്ചു. ജൂലൈ 22നാണ് കെ എൻ ബാലഗോപാൽ കത്തയച്ചത്. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതാണ് വീണ്ടും…