Month: July 2022

കടുത്ത ചൂട് കുട്ടികളിലെ പോഷകാഹാരക്കുറവ് വർദ്ധിപ്പിച്ചേക്കാമെന്ന് പഠനം

അമിതമായ ചൂട് അനുഭവിക്കുന്നത് കുട്ടികളിൽ പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. കോർണെൽ യൂണിവേഴ്സിറ്റി ഗവേഷണം, കടുത്ത ചൂടുമായി സമ്പർക്കം പുലർത്തുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ശിശുക്കളിലും ചെറിയ കുട്ടികളിലും വിട്ടുമാറാത്തതും ഗുരുതരമായതുമായ പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി.

ആറ് മണിക്കൂര്‍ സോണിയയെ ചോദ്യം ചെയ്ത് ഇഡി; ബുധനാഴ്ചയും ഹാജരാകണം

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് സോണിയയെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ മാസം 18നാണ് സോണിയയെ ഇഡി രണ്ട് മണിക്കൂറോളം ചോദ്യം…

പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയ: ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ പുതുവഴി തേടി ഗവേഷകർ

29 യൂറോപ്യൻ തടാകങ്ങളിൽ സ്വാഭാവികമായി വളരുന്ന പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. 29 യൂറോപ്യൻ തടാകങ്ങളിൽ സ്വാഭാവികമായി വളരുന്ന പ്ലാസ്റ്റിക് തിന്നുന്ന ബാക്ടീരിയകളെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തി. ജലാശയങ്ങളിൽ വലിച്ചെറിയുന്ന…

രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ മുടിയില്‍ കുത്തിപ്പിടിച്ച് ഡല്‍ഹി പോലീസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബി.വിയെ ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് പോലീസ് വാഹനത്തിൽ തള്ളിക്കയറ്റുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനു വിലക്കയറ്റത്തിനും എതിരെ…

എ.കെ.ജി സെന്‍റർ ആക്രമണം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യമം പത്രത്തിനെതിരെ കെ.ടി.ജലീൽ കത്തയച്ചെങ്കിൽ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വർണക്കടത്ത്…

എഴുത്തച്ഛൻ പുരസ്‌കാരം പി.വത്സലയ്ക്ക്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പി.വത്സലയ്ക്ക്. പുരസ്‌കാരം 28ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പി വത്സലയ്ക്ക് സമ്മാനിക്കും. ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. മന്ത്രി അഹമ്മദ് ദേവർകോവിലും…

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയ്ക്ക് പുറമെ ജീവനക്കാരുടെ എണ്ണവും ശമ്പള സ്കെയിലും ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞു. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ചീഫ്…

2025 വനിതാ ഏകദിന ലോകകപ്പിനായി ബിസിസിഐ

2025ലെ വനിതാ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ ബിസിസിഐ. ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശത്തിന് ബിസിസിഐ ലേലം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേലത്തിൽ ജയിച്ചാൽ ഏകദിന ലോകകപ്പ് ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തും. 2013ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: പ്രതികരിച്ച് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ള ഒരു വ്യക്തിക്ക് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ഓരോ ദൗത്യം നിർവഹിക്കേണ്ടിവരും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ…

നിത്യോപയോഗ സാധനങ്ങൾക്ക് 5% ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നയം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഢംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദൈനംദിന ഉപയോഗ വസ്തുക്കൾക്ക് ഉൾപ്പടെ കേന്ദ്രം 5% ജിഎസ്ടി…