Month: July 2022

‘യുഡിഎഫിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ല’ ; കേരള കോൺഗ്രസ് എം

യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവ് പൂർണമായും തള്ളി കേരള കോൺഗ്രസ് (എം). പറയുമ്പോൾ വരാനും പോകാനും ഉള്ള പാർട്ടിയല്ല കേരള കോൺഗ്രസ് എന്നും മുന്നണിയിൽ തൃപ്തരാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ ചിന്തൻ ശിബിരം പ്രമേയം യു.ഡി.എഫ് പാളയത്തിൽ കടുത്ത ഭിന്നത സൃഷ്ടിക്കുമെന്നാണ്…

വിനു വി.ജോണിനെതിരായ കേസ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും മാധ്യമപ്രവർത്തകർ രേഖാമൂലം പരാതി നൽകിയാൽ പരിശോധിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ(എം) നേതാവ് എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന…

‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്’; ഹോർഡിംഗ് സ്ഥാപിച്ച് ചെറുപ്പക്കാരൻ

തൃപ്പൂണിത്തുറ: ‘എനിക്ക് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’. പുതിയകാവ്-തൃപ്പൂണിത്തുറ റോഡിൽ സ്ഥാപിച്ച വലിയ ഹോർഡിംഗിലാണ് ഒരു യുവ സിനിമാപ്രേമി ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്‍റെ ചിത്രവും ഫോൺ നമ്പറും. കോട്ടയം പനച്ചിക്കാട് കുരീക്കാവ് വീട്ടിൽ ശരത് (26)…

ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ

ശ്രീലങ്ക: ശ്രീലങ്കയിലെ ആരോഗ്യ മേഖല തകർച്ചയുടെ വക്കിലാണ്. രാജ്യത്ത് ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം നിലച്ചു. ഇന്ധനക്ഷാമം കാരണം രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ചികിത്സയ്ക്കായി യാത്ര ചെയ്യാൻ കഴിയുന്നില്ല. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ആരോഗ്യ പരിപാലന സംവിധാനത്തിന് മാരകമായ ആഘാതമാണ്…

റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന…

‘കൊച്ചി കലക്ടർ’ ഇനി ഒരുക്കും സർക്കാർ വാർത്ത

കൊച്ചി: തന്‍റെ മുഖം മാധ്യമങ്ങളിൽ ഉണ്ടാകാൻ ആഗ്രഹിക്കാതെ, വികസനത്തിന് എന്നും ഊന്നൽ നൽകിയ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് പടിയിറങ്ങുകയാണ്. സംസ്ഥാന സർക്കാരിന്റെ വാർത്തകൾ കൈകാര്യം ചെയ്യുന്ന പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഡയറക്ടറായാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. സർക്കാരിന്റെ രാഷ്ട്രീയ,…

തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി

തമിഴ്‌നാട്: ഈ മാസം 28, 29 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തും തമിഴ്നാടും സന്ദർശിക്കും. ജൂലൈ 28ന് ഗുജറാത്തിലെ സബർ ഡയറി സന്ദർശിക്കുന്ന പ്രധാനമന്ത്രി 1000 കോടിയിലധികം രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഈ പദ്ധതികൾ പ്രാദേശിക…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും വിചാരണ കോടതി ഇന്ന് സ്വീകരിക്കും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ കുറ്റപത്രവും നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷം വിചാരണക്കോടതി ഇന്ന് സ്വീകരിക്കും. വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സെഷൻസ് കോടതി വഴിയാണ് വിചാരണക്കോടതിയിലെത്തിയത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ചാലുടൻ വിചാരണ നടപടികൾ പുനരാരംഭിക്കും. വിചാരണ…

കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

വടകര: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വീണ്ടും നിർദ്ദേശം നൽകി. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും…

ഒടിടിക്ക് കൊടുത്താൽ അടുത്ത സിനിമയുമായി തിയറ്ററിലേക്ക് വരേണ്ട; താരങ്ങളോട് ഫിയോക്ക്

കൊച്ചി: ഒടിടി റിലീസിനെച്ചൊല്ലി മലയാള സിനിമയിൽ മറ്റൊരു വിവാദം കൂടി കത്തിപ്പടരുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകൾ വലിയ നഷ്ടത്തിലായതിനാൽ ഒടിടി റിലീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ഫിയോക്ക് രംഗത്തെത്തി. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ചിത്രം…