Month: July 2022

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ഇന്ന്

ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് പരമ്പര തൂത്തുവാരാനാണ്…

ബംഗാളിന്റെ ‘ഒരുരൂപ ഡോക്ടര്‍’ ഇനി ഓർമ്മ

സുരി: ബംഗാൾ സ്വദേശിയായ ‘ഒരു രൂപ ഡോക്ടർ’ എന്നറിയപ്പെടുന്ന സുഷോവൻ ബന്ദോപാധ്യായ് (84) അന്തരിച്ചു. രണ്ട് വർഷമായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്ന ബന്ദോപാധ്യായ് 60 വർഷമായി രോഗികളെ ചികിത്സിച്ചിരുന്നത് ഒരു രൂപ മാത്രം വാങ്ങിയാണ്. 2020 ൽ അദ്ദേഹത്തിന്…

ഗുജറാത്ത് കലാപക്കേസ്: ടീസ്തയുടെയും, ശ്രീകുമാറിന്റെയും ജാമ്യ ഹർജികള്‍ പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഗുജറാത്ത് അഡീഷണൽ പ്രിൻസിപ്പൽ കോടതിയാണ് ഹർജി പരിഗണിക്കുക. ഉത്തരവ് പൂർണമായും തയ്യാറാകാത്തതിനാൽ ഹർജി പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിവച്ചതായി അഡീഷണൽ…

സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള ശേഷി കുറയ്ക്കും; കേന്ദ്രം പുനപരിശോധന നടത്തില്ല

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പുനഃപരിശോധിക്കില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനങ്ങളുടെ ധനക്കമ്മി 3 ശതമാനമായി നിജപ്പെടുത്തണമെന്നാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പ്രധാന ശുപാർശ. അർഹമായ പദ്ധതി വിഹിതം…

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്

മുൻ പ്രസിഡന്‍റ് ഡോ.എപിജെ അബ്ദുൾ കലാമിന്‍റെ ഓർമ്മകൾക്ക് ഇന്ന് 7 വയസ്സ്. അവുൽ പക്കിർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാമിന്‍റെ മുഖമുദ്ര ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രസിഡന്‍റുമാരിൽ ഒരാൾ. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയും ഏറ്റവും…

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ (പിഎംഎൽഎ) സാധുത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് സമൻസ് അയയ്ക്കുന്നതും ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള…

3 വർഷത്തിനിടെ ഇന്ത്യയിൽ ഇല്ലാതായത് 329 കടുവകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകളാണ് ഇന്ത്യയിൽ ഇല്ലാതായത്. വേട്ടയാടൽ, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷവസ്തുക്കൾ ഭക്ഷിക്കൽ എന്നിവ കാരണം 307 ആനകൾ ചരിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം…

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ; സാമൂഹികാഘാതപഠനം തുടരാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ. സാമൂഹികാഘാത പഠനം തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സമയപരിധി അവസാനിച്ച ജില്ലകളിൽ പുനര്‍വിജ്ഞാപനം ഇറക്കാനാണ് നീക്കം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നാണ്…

സൗത്ത് ഇന്ത്യൻ ബാങ്ക് 115.35 കോടി രൂപയുടെ അറ്റാദായം നേടി

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2022-23 ന്‍റെ ആദ്യ പാദത്തിൽ 115.35 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 10.31 കോടി രൂപയിൽ നിന്ന് 1018.82 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കാസാ (കറന്‍റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ്…

ഋഷി-ലീസ് സംവാദത്തിനിടെ അവതാരക കുഴഞ്ഞുവീഴുന്നു

ബ്രിട്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള ടെലിവിഷൻ ചർച്ച ഉപേക്ഷിച്ചു. അവതാരക കുഴഞ്ഞുവീണതിനെ തുടർന്നാണ് തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺസണ് പകരക്കാരനായി മത്സരിക്കുന്ന ഋഷി സുനക്കും ലിസ് ട്രസ്സും ‘ടോക്ക് ടിവി’ ചാനലിൽ ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരക ബോധംകെട്ടുവീണത്. നികുതി, വർദ്ധിച്ചുവരുന്ന…